ദേശീയപാതയിലെ പാതള കുഴികള്‍ ബി.എം.എസ്. പ്രവര്‍ത്തകര്‍ നികത്തി
Sep 7, 2012, 22:57 IST
കാസര്‍കോട്: ദേശീയപാതയില്‍ കറന്തക്കാട് രൂപപ്പെട്ട കുഴികള്‍ ബി.എം.എസ്. നേതൃത്വത്തില്‍ ചുമട്ടു തൊഴിലാളികളും, ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നികത്തി ഗതാഗതയോഗ്യമാക്കി. ദേശീയ പാതയില്‍ കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെയുള്ള റോഡിലെ വന്‍ കുഴികളാണ് ബി.എം.എസ്. പ്രവര്‍ത്തകര്‍ നികത്തിയത്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കനത്ത മഴയില്‍ റോഡില്‍ പാതാള കുഴികളാണ് രൂപപ്പെട്ടത്.
ബി എം എസ് നേതാക്കളായ എ. കേശവ, വിശ്വനാഥന്‍, അച്യുതന്‍, മോഹന്‍ദാസ്, വാസു തുടങ്ങിയവര്‍ റോഡ് അറ്റകുറ്റപണിക്ക് നേതൃത്വം നല്‍കി.
Keywords: Kasaragod, BMS, Auto Driver, Karandakkad, Road, Kerala