കോട്ടൂര്‍-ഓട്ടച്ചാല് പയര്പളളം റോഡ് നിര്‍മ്മാണോദ്ഘാടനം 21 ന്
Feb 18, 2014, 13:39 IST
കാസര്‍കോട്: ജില്ലയിലെ പ്രധാന സ്റ്റേറ്റ് ഹൈവേയായ ചെര്‍ക്കള-ജാല്‍സൂര്‍ റോഡിനേയും ബോവിക്കാനം-കാനത്തൂര്‍ മേജര്‍ ഡിസ്ട്രിക്ട് റോഡിനേയും ബന്ധിപ്പിക്കുന്ന കോട്ടൂര്‍-ഓട്ടച്ചാല്-പയര്പളളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 21 ന് രണ്ട് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും.
ചടങ്ങില്‍ കെ കുഞ്ഞിരാമന് എം എല്‍ എഅധ്യക്ഷത വഹിക്കും. പി കരുണാകരന് എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, സംസ്ഥാന കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം സി ഖമറുദ്ദീന്, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ സിറാജുദ്ദീന്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കോട്ടൂര്‍-ഓട്ടച്ചാല്-പയര്പളളം പൊതുമരാമത്ത് റോഡിന് 3.200 കി.മീ നീളമുണ്ട്. നിലവില്‍ റോഡിന്റെ വീതി 3.80 മീറ്റര്‍ മാത്രമാണ്. റോഡില്‍ പഴക്കം ചെന്ന വീതി കുറഞ്ഞ രണ്ട് ക്രോസ് ബാറും ഉണ്ട്. പ്രസ്തുത റോഡ് വീതികുറഞ്ഞതും വളവുകളും ഉളളതിനാല്‍ വാഹന ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാവുന്നു. 4.70 കോടിയുടെ സാങ്കേതികാനുമതി ലഭിച്ച പ്രസ്തുത പദ്ധതി 8.31 ശതമാനം കുറഞ്ഞനിരക്കിലാണ് ടെണ്ടര്‍ ചെയ്തത്. കണ്സ്ട്രഷന് കോര്‍പ്പറേഷനെയാണ് പ്രവൃത്തി ഏല്‍പ്പിച്ചിട്ടുളളത്. പ്രവൃത്തി 9 മാസത്തിനകം പൂര്‍ത്തിയാക്കും. നിലവിലുളള റോഡ് 5.50 മീറ്റര്‍ വീതി കൂട്ടുകയും ഉപരിതലം ബി എം ആന്റ് ബി സിയും ചെയ്യും. വീതികുറഞ്ഞ ക്രോസ് ബാറുകള്‍ മാറ്റി പുതിയ കലുങ്കുകള്‍ പണിയുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
ചടങ്ങില്‍ കെ കുഞ്ഞിരാമന് എം എല്‍ എഅധ്യക്ഷത വഹിക്കും. പി കരുണാകരന് എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, സംസ്ഥാന കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം സി ഖമറുദ്ദീന്, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ സിറാജുദ്ദീന്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കോട്ടൂര്‍-ഓട്ടച്ചാല്-പയര്പളളം പൊതുമരാമത്ത് റോഡിന് 3.200 കി.മീ നീളമുണ്ട്. നിലവില്‍ റോഡിന്റെ വീതി 3.80 മീറ്റര്‍ മാത്രമാണ്. റോഡില്‍ പഴക്കം ചെന്ന വീതി കുറഞ്ഞ രണ്ട് ക്രോസ് ബാറും ഉണ്ട്. പ്രസ്തുത റോഡ് വീതികുറഞ്ഞതും വളവുകളും ഉളളതിനാല്‍ വാഹന ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാവുന്നു. 4.70 കോടിയുടെ സാങ്കേതികാനുമതി ലഭിച്ച പ്രസ്തുത പദ്ധതി 8.31 ശതമാനം കുറഞ്ഞനിരക്കിലാണ് ടെണ്ടര്‍ ചെയ്തത്. കണ്സ്ട്രഷന് കോര്‍പ്പറേഷനെയാണ് പ്രവൃത്തി ഏല്‍പ്പിച്ചിട്ടുളളത്. പ്രവൃത്തി 9 മാസത്തിനകം പൂര്‍ത്തിയാക്കും. നിലവിലുളള റോഡ് 5.50 മീറ്റര്‍ വീതി കൂട്ടുകയും ഉപരിതലം ബി എം ആന്റ് ബി സിയും ചെയ്യും. വീതികുറഞ്ഞ ക്രോസ് ബാറുകള്‍ മാറ്റി പുതിയ കലുങ്കുകള്‍ പണിയുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍