city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ഏരിയാനേതാവിന്റെ റോഡ് കയ്യേറ്റം വിവാദമാകുന്നു; ബേഡകത്ത് വീണ്ടും വിഭാഗീയത

കാസര്‍കോട്: (www.kasargodvartha.com 19/09/2017) ബേഡകത്ത് സിപിഎമ്മില്‍ വിഭാഗീയപ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നു. മുമ്പ് ഇവിടെയുണ്ടായ പ്രശ്‌നങ്ങള്‍ സിപിഎമ്മിലെ ഒരുവിഭാഗത്തെ സിപിഐയിലെത്തിച്ചതോടെ വിഭാഗീയതയ്ക്ക് അയവുവന്നിരുന്നു. പിന്നീടും ചെറിയ രീതിയിലുള്ള പൊട്ടലും ചീറ്റലും ഉണ്ടായെങ്കിലും അത് കൂടുതല്‍ വളരാതിരിക്കാന്‍ നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്തി സിപിഎം ഏരിയാനേതാവിനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം തുറന്ന പോരിനൊരുങ്ങിയത് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്.

സിപിഎം ഏരിയാകമ്മിറ്റിയിലെ ഒരുനേതാവിനെതിരെയാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തുവന്നിരിക്കുന്നത്. ഏരിയാ നേതാവ് വീട് നിര്‍മാണത്തിനായി റോഡ് കയ്യേറിയെന്നാണ് അണികള്‍ ആരോപിക്കുന്നത്. മുന്നാട്-ജയപുരം-കാലിക്കടവ് റോഡിലുണ്ടായ കയ്യേറ്റത്തെ തുടര്‍ന്ന് മുന്നാട്-ഉദയപുരം മലയോരപാതയുമായി ബന്ധിപ്പിക്കുന്ന റോഡില്‍ ഇപ്പോള്‍ ഗതാഗതം തടസപ്പെട്ട അവസ്ഥയാണുള്ളത്.

സി പി എം ഏരിയാനേതാവിന്റെ റോഡ് കയ്യേറ്റം വിവാദമാകുന്നു; ബേഡകത്ത് വീണ്ടും വിഭാഗീയത

ജയപുരം-ഉദയപുരം റോഡിന്റെ നിര്‍മാണസമയത്ത് ഇതേ നേതാവ് റോഡില്‍ നിന്നും നിശ്ചിത അകലം പാലിച്ചില്ലെന്നരോപിച്ച് മറ്റൊരാളുടെ വീട് നിര്‍മാണത്തിന് തടസം നിന്നിരുന്നു. എന്നാല്‍ തന്റെ കാര്യം വന്നപ്പോള്‍ നിയമം ബാധകമല്ലെന്ന നേതാവിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് അണികള്‍ പറയുന്നു. പാര്‍ട്ടിയുടെ രഹസ്യം നേതാവ് സിപിഐക്ക് ചോര്‍ത്തി നല്‍കുന്നതായും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ആരോപണവിധേയനായ നേതാവിനെ സിപിഎം സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഏരിയാസെക്രട്ടറിക്കെതിരെയും അണികള്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. മുമ്പ് ഇവിടെ പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നത്. ഏരിയാസെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ വിമതനീക്കം. ഗോപാലന്‍മാസ്റ്റര്‍ അടക്കമുള്ളവര്‍ സിപിഐയില്‍ പോയതോടെ വിമതശല്യം അവസാനിച്ചുവെന്ന് സിപിഎം നേതൃത്വം ആശ്വസിക്കുന്നതിനിടെയാണ് പുതിയ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bedakam, CPM, Road, News, Road encroachment controversy in Bedakam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia