city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ പുത്തൂര്‍ ജബല്‍ നൂര്‍ റോഡ് ടാറിംഗ്: പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി

മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 18/07/2017) ജബല്‍ നൂര്‍ മദ്രസ റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജബല്‍ നൂര്‍ ബ്രാഞ്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നിവേദനം നല്‍കി.

പ്രായമായവരും, രോഗികളും അടക്കമുള്ള ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന ജബല്‍ നൂര്‍ റോഡ് ഏറെ കാലമായി പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുസഹമായിരിക്കുകയാണ്. റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം ഈ ഭാഗത്തേക്ക് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ചാല്‍ പോകാന്‍ ഡ്രൈവര്‍മാര്‍ മടിക്കുകയാണ്. ഇത് കാരണം ജനങ്ങള്‍ വളരെ പ്രയാസമനുഭവിക്കുകയാണ്.

മൊഗ്രാല്‍ പുത്തൂര്‍ ജബല്‍ നൂര്‍ റോഡ് ടാറിംഗ്: പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി

എത്രയും പെട്ടെന്ന് റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കി ജനങ്ങളുടെ പ്രയാസത്തിന് പരിഹാരമുണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് സവാദ് കല്ലങ്കൈ, സെക്രട്ടറി റിയാസ് കുന്നില്‍, എസ്ഡിപിഐ ജബല്‍ നൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് ജാഫര്‍ ജബല്‍നൂര്‍, സെക്രട്ടറി സവാദ്, ശിഹാബ് അറഫാത്, ഖലീല്‍ കല്ലങ്കൈ, ഷമീര്‍ ചൗക്കി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral Puthur, Road, SDPI, Autorikshaw, Driver, Road damaged; SDPI submits memorandum.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia