പതിറ്റാണ്ടുകളായുള്ള മുറവിളിക്കൊടുവില്‍ ടാര്‍ ചെയ്ത റോഡ് ഒരു മാസം തികയും മുമ്പ് തകര്‍ന്നു
Jul 4, 2017, 17:34 IST
ചെര്‍ക്കള: (www.kasargodvartha.com 04.07.2017) നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള മുറവിളിക്കൊടുവില്‍ ടാര്‍ ചെയ്ത റോഡ് ഒരു മാസം തികയും മുമ്പ് തകര്‍ന്നു. ചെര്‍ക്കളയില്‍ നിന്നും എരിയപ്പാടി പാറക്കട്ട വരെയുള്ള റോഡ് ആണ് ടാര്‍ ചെയ്ത് ഒരു മാസത്തിനകം ഒലിച്ചുപോകാന്‍ തുടങ്ങിയത്. സംഭവം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ജൂണ്‍ ആദ്യവാരത്തിലാണ് പണി പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്തത്. എരിയപ്പാടി പാറക്കട്ട മുതല്‍ 1.2 കിലോമീറ്റര്‍ റോഡ് ആണ് ടാര്‍ ചെയ്തത്. ഇതില്‍ ഒരു കിലോ മീറ്റര്‍ റോഡ് റീടാറിംഗും 200 മീറ്ററോളം റോഡ് പുതുതായി ടാര്‍ ചെയ്തതുമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ ഉള്ള റോഡാണ് പതിറ്റാണ്ടുകളായുള്ള മുറവിളിക്കൊടുവില്‍ ടാര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. മഴ വന്നതോടെ റോഡ് ഇളകിപ്പോകാന്‍ തുടങ്ങി.
50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് പദ്ധതിക്കായി തയ്യാറാക്കിയത്. 40 ലക്ഷം രൂപ നബാര്‍ഡിന്റെയും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അഞ്ച് ലക്ഷം വീതവുമാണ് തുക അനുവദിച്ചത്. 50 ലക്ഷത്തിന്റെ പദ്ധതി 36 ലക്ഷത്തിനാണ് കരാറുകാരന്‍ ഏറ്റെടുത്തത്. റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുമെന്ന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala, kasaragod, news, Cherkala, Road, Vigilance, complaint, Panchayath, Development project, Tender, Road damaged; protest by natives.