city-gold-ad-for-blogger

തകര്‍ന്ന റോഡ് നന്നാക്കുന്നില്ല; ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഘെരാവോ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25/01/2017) തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് എക്‌സിയക്യൂട്ടീവ് എഞ്ചിനീയറെ ഘെരാവോ ചെയ്തു. കാസര്‍കോട് പുലിക്കുന്നിലുള്ള പൊതുമരാമത്ത് എഞ്ചിനീയറിംഗ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എസ് രാജനെയാണ് ബുധനാഴ്ച രാവിലെ മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് ഷുക്കൂര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വോര്‍ക്കാടി, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ ഷക്കീര്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് ഘെരാവോ ചെയ്തത്.
തകര്‍ന്ന റോഡ് നന്നാക്കുന്നില്ല; ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഘെരാവോ ചെയ്തു

മഞ്ചേശ്വരത്തെ അംഗടിപദവ്മിയാപദവ് റോഡ് പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ ഈ റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബസ് ഉടമസ്ഥരുടെയും തൊഴിലാളികളുടെയും സംഘടനകളും പൊതുരാമത്ത് അധികൃതര്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. ഇപ്പോള്‍ ബസ് സര്‍വീസ് നിര്‍ത്തുക കൂടി ചെയ്തതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്.

സമരക്കാര്‍ രാവിലെ മജ്ബയലില്‍ മറ്റുവാഹനങ്ങളും തടഞ്ഞു. ഈ റൂട്ടിനെ ആശ്രയിക്കുന്നവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് എവിടെയും പോകാനാവാതെ വലയുകയാണ്. പ്രശ്‌നം ഇത്ര ഗുരുതരമായിട്ടും പൊതുമരാമത്ത് അധികൃതര്‍ നിസംഗത പുലര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് ഓഫീസിലെത്തി എഞ്ചിനീയറെ ഘെരാവോ ചെയ്തത്. ഓഫീസില്‍ ഇരച്ചുകയറിയ ജനപ്രതിനിധികളും നാട്ടുകാരും എഞ്ചിനീയറെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും അനുവദിക്കാതെ വളയുകയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയുമായിരുന്നു. ഇതിനുശേഷം ഓഫീസില്‍ കുത്തിയിരിപ്പ് സമരത്തിലേര്‍പ്പെടുകയും ചെയ്തു.

Keywords: Kasaragod, Kerala, Road, Protest, Manjeshwaram, PWD Office, Road damaged: Protest before PWD engineer officer 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia