റോഡ് നിര്‍മാണത്തില്‍ അഴിമതി; മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കി
Jul 7, 2017, 12:43 IST
ചെര്‍ക്കള: (www.kasargodvartha.com 07.07.2017) നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള മുറവിളിക്കൊടുവില്‍ ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജി എച്ച് എം വിജിലന്‍സ് ഡിവൈഎസ്പി, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ചെര്‍ക്കള പൊടിപ്പള്ളം മുതല്‍ എരിയപ്പാടി പാറക്കട്ട വരെയുള്ള റോഡാണ് ടാര്‍ ചെയ്ത് ഒരു മാസത്തിനകം ഒലിച്ചുപോകാന്‍ തുടങ്ങിയത്. ഇത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവം കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ജി എച്ച് എം പ്രതിനിധികള്‍ എഞ്ചിനീയര്‍മാരുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
എസ്റ്റിമേറ്റ് തുകയില്‍ നിന്നും 25-30 ശതമാനത്തോളം കുറവ് തുകയ്ക്കാണ് കരാറുകാരന്‍ ജോലി ഏറ്റെടുത്തത്. ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ടെന്‍ഡര്‍ സ്വന്തമാക്കുന്നവര്‍ കുറഞ്ഞ ചെലവില്‍ ഗുണമേന്മയില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുകയാണ് ചെയ്യുന്നതെന്നാണ് പരാതി. ഇത്തരത്തിലുള്ള കരാറുകാര്‍ക്കെതിരെയും ഇതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജി എച്ച് എം നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
എസ്റ്റിമേറ്റില്‍ കുറവ് വരുത്തി കരാര്‍ ഏറ്റെടുക്കുന്നതിനെതിരെ പുതിയമാനദണ്ഡം കൊണ്ടുവന്നില്ലെങ്കില്‍ അത് ഭാവിയില്‍ നാടിന്റെ വികസനത്തിന് ദോഷം ചെയ്യുമെന്നും നല്ല നിലയില്‍ സത്യസന്ധമായി ജോലി ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരെ സംശയത്തോടെ കാണാന്‍ കാരണമാകുമെന്നും പരാതിയില്‍ വ്യക്തമാക്കി.
അശാസ്ത്രീയമായാണ് റോഡ് നിര്‍മാണം നടത്തിയത്. നിര്‍മാണത്തിനുപയോഗിച്ച ടാറിന്റെ അളവില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഒറ്റ മഴയ്ക്കു തന്നെ ടാര്‍ ഇളകിപ്പോയി ജില്ലികള്‍ പുറത്തുകാണുന്ന അവസ്ഥയിലാണ് ഇപ്പോള്‍ റോഡ്. ഇറക്കമുള്ള പ്രദേശമായതിനാല്‍ മഴ വരുമ്പോള്‍ റോഡ് ഇനിയും ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്.
ജൂണ്‍ ആദ്യവാരത്തിലാണ് പണി പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്തത്. എരിയപ്പാടി പാറക്കട്ട മുതല്‍ 1.2 കിലോമീറ്റര്‍ റോഡാണ് ടാര്‍ ചെയ്തത്. ഇതില്‍ ഒരു കിലോ മീറ്റര്‍ റോഡ് റീടാറിംഗും 200 മീറ്ററോളം റോഡ് പുതുതായി ടാര്‍ ചെയ്തതുമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ ഉള്ള റോഡാണ് പതിറ്റാണ്ടുകളായുള്ള മുറവിളിക്കൊടുവില്‍ ടാര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.
50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി തയ്യാറാക്കിയത്. 40 ലക്ഷം രൂപ നബാര്‍ഡിന്റെയും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അഞ്ച് ലക്ഷം വീതവുമാണ് തുക അനുവദിച്ചത്. 50 ലക്ഷത്തിന്റെ പദ്ധതി 36 ലക്ഷത്തിനാണ് കരാറുകാരന്‍ ഏറ്റെടുത്തത്. റോഡ് നിര്‍മാണത്തിനോടനുബന്ധമായി നിര്‍മിച്ച ഡ്രൈനേജ് സംവിധാനത്തിലും അഴിമതി നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എഞ്ചിനീയര്‍മാരായ മുഹമ്മദ് സാബിത്ത്, ഹനീഫ് ഗോവ എന്നിവര്‍ റോഡ് പരിശോധിച്ചു. ജി.എച്ച്.എം പ്രതിനിധികളായ ബുര്‍ഹാന്‍ തളങ്കര, അമീന്‍ അടുക്കത്ത്ബയല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related News:
പതിറ്റാണ്ടുകളായുള്ള മുറവിളിക്കൊടുവില്‍ ടാര്‍ ചെയ്ത റോഡ് ഒരു മാസം തികയും മുമ്പ് തകര്‍ന്നു