റോഡിന്റെ ശോചനീയാവസ്ഥ: പൊതുമരാമത്ത് മന്ത്രിക്കും, എം എല്‍ എയ്ക്കും നിവേദനം നല്‍കി
Jul 2, 2017, 10:44 IST
പള്ളപ്പാടി: (www.kasargodvartha.com 02.07.2017) മുള്ളേരിയ - നാട്ടക്കല്‍ - അര്‍ളപദവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ക്ക് റെഡ് ആര്‍മി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ നിവേദനം നല്‍കി. ചൂരിപ്പള്ളം - മാവിനക്കട്ട റോഡ് ഉദ്ഘാടനവേദിയില്‍ വെച്ച് മന്ത്രിയോടും എം എല്‍ എയോടും റോഡിന്റെ ദുരിതത്തെ പറ്റി ധരിപ്പിക്കുകയും യാത്രക്ലേശം പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എത്രയും പെട്ടെന്ന് റോഡ് പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രിയും എം എല്‍ എയും ഉറപ്പുനല്‍കിയതായി ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു. പള്ളപ്പാടി റെഡ് ആര്‍മി ക്ലബ്ബ് പ്രസിഡന്റ് സിനാജ് മതക്കം, വൈസ് പ്രസിഡന്റ് ജാബിര്‍ പള്ളപ്പാടി, സെക്രട്ടറി നിയാസ്, നൗഷാദ്, സിദ്ദീഖ് പള്ളപ്പാടി, സകരിയ നൂഞ്ചം, ജാഫര്‍ തളങ്കര, അച്ചു പള്ളപ്പാടി, നൗഷാദ്, റാഫി അര്‍ഷാദ്, നൗഷാദ് ഐത്തിനടുക്ക, ബദറു കട്ട, സാബിത് മതക്കം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mulleria, Road-damage, Natives, Club, Minister, Kasaragod, Minister G Sudhakaran, Red Army Pallapady.