city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡ് തകര്‍ച്ചയും ഗതാഗതക്കുരുക്കും; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഉടമകള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/07/2017) ദേശീയപാതയിലെ കുഴികളും ഗതാഗതക്കുരുക്കും കാരണം ബസുകള്‍ ഉള്‍പ്പെയുള്ള വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. നീലേശ്വരം പള്ളിക്കര റെയില്‍വേഗേറ്റിന് സമീപത്തെ തകര്‍ന്ന് കിടക്കുന്ന ദേശീയപാത നന്നാക്കിയില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.

തകര്‍ന്ന് കിടക്കുന്ന റോഡിന് പുറമെ പള്ളിക്കര റെയില്‍വേഗേറ്റ് ട്രെയിന്‍ കടന്നുപോകുന്നതിനായി അടച്ചിടുന്നത് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. കുഴികള്‍ നിറഞ്ഞ റോഡിലൂടെ ബസുകളും മറ്റു വാഹനങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുകാരണം കൃത്യസമയത്ത് എത്താന്‍ സ്വകാര്യ ബസുകള്‍ക്ക് കഴിയുന്നില്ല. തകര്‍ന്ന് കിടക്കുന്ന റോഡിലൂടെയുള്ള ബസ് യാത്ര അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

റോഡ് തകര്‍ച്ചയും ഗതാഗതക്കുരുക്കും; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഉടമകള്‍

ബസുകളുടെ അറ്റകുറ്റ പണികള്‍ക്ക് ഭീമമായ തുക ചിലവഴിക്കേണ്ടി വരുന്നതിന് പുറമെ ട്രിപ്പുകള്‍ മുടങ്ങിയുള്ള സാമ്പത്തിക നഷ്ടവും കണക്കിലെടുത്താല്‍ ഈ നിലയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അസോസിയേഷന്റെ അടിയന്തര യോഗം വ്യക്തമാക്കി. പ്രസിഡണ്ട് സി വി രവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എം ശ്രീപതി, എം ഹസൈനാര്‍. ടി വി മാധവന്‍, കെ വി രവി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Road, Bus, National Highway, Railway Gate, Road damage: Buses to halt service.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia