city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡിന്റെ ശോചനീയാവസ്ഥ: സമരവുമായി ബി ജെ പി രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 09/07/2016) മഴക്കാലമായതോടെ തകര്‍ന്ന് തരിപ്പണമായി വന്‍ കുഴികള്‍ രൂപപ്പെട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുഴികളിലെ വെള്ളം പമ്പ് വെച്ച് വറ്റിച്ച് ബീജിതക്കട്ടയില്‍ ബി ജെ പി സംഘടിപ്പിച്ച വ്യത്യസ്ഥമായ സമരമുറ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. തകര്‍ന്ന ബദിയടുക്ക ഏത്തടുക്ക കിന്നിംഗാര്‍ റോഡിലെ കുഴിയില്‍ നിറഞ്ഞ ചെളി വെള്ളമാണ് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വറ്റിച്ചത്.

പമ്പ് ഓണ്‍ ചെയ്ത് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ട ഈ റോഡില്‍ അപകടം നിത്യ സംഭവമാണ്. ഇതിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

വര്‍ഷങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എയുടെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് പോലും റോഡിനെ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. പാദങ്ങള്‍ക്ക് മുകളില്‍ കെട്ടി കിടക്കുന്ന വെള്ളത്തിലൂടെ നീന്തി മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. കുട്ടികളും പ്രായമായവരും, രോഗികളും ഉള്‍പെടെ വളരെ പ്രയാസപ്പെട്ടാണ് ബദിയടുക്ക മുതല്‍ സുള്ള്യ പദവ് വരെയുള്ള 15 കിലോമീറ്ററിലധികം വരുന്ന തകര്‍ന്ന റോഡിലൂടെ നിത്യവും സഞ്ചരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി പി ഡബ്ല്യൂ ഡി റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്താനായി 3.5 ലക്ഷം രൂപയോളം കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. കുഴികള്‍ താല്‍ക്കാലികമായി നികത്തുകയല്ല പകരം ടാര്‍ ചെയ്ത് ശ്വാശ്വതമായ പരിഹാരമാണ് കണ്ടെത്തേണ്ടതെന്ന് ബി ജെ പി ആവശ്യപ്പെട്ടു. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ചെളിവെള്ളം പമ്പ് ചെയ്ത് മാറ്റി ഗതാഗത യോഗ്യമാക്കുന്ന സമരത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറിലധികം പേര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം പുഷ്പ അമൈക്കള, ബി ജെ പി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ബെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി ചന്ദ്ര ഹാസ റൈ മുണ്ടാസ്, ശൈലജ ഭട്ട്, സുജാത റൈ, സത്യവതി റൈ, വിശാലാക്ഷി, ഹരീഷ് നാരമ്പാടി, എം ശ്രീധര, ബി ഡി ജെ എസ് മണ്ഡലം സെക്രട്ടറി രാഘവന്‍ കനകതോടി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

റോഡിന്റെ ശോചനീയാവസ്ഥ: സമരവുമായി ബി ജെ പി രംഗത്ത്

Keywords : Road, Road-Damage, Protest, BJP, Inauguration, Badiyadukka, Kasaragod, Adv.Srikanth.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia