വി എസ് ഓട്ടോ സ്റ്റാന്‍ഡ് ഒഴിപ്പിച്ച് റോഡ് നിര്‍മാണം; നഗരസഭക്കെതിരെ സ്ഥലം ഉടമകളും രംഗത്ത്
Jun 30, 2017, 20:03 IST
നീലേശ്വരം: (www.kasargodvartha.com 30.06.2017) നീലേശ്വരത്തെ വി എസ് ഓട്ടോസ്റ്റാന്‍ഡിനെ ഒഴിപ്പിച്ച് റോഡ് നിര്‍മ്മിക്കാനുള്ള നീലേശ്വരം നഗരസഭയുടെ നീക്കത്തിനെതിരെ സ്ഥലം ഉടമകള്‍ രംഗത്ത്. ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിനായി നീലേശ്വരം രാജവംശത്തിനു പുറമേ ഒരു പ്രമുഖ മുസ്ലിം കുടുംബവും സ്ഥലം വിട്ട് നല്‍കിയിരുന്നു.
എന്നാല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചതിനു ശേഷം പ്രസ്തുത കുടുംബത്തിന്റെ അധീനതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലേക്ക് ലോറി കടന്നു പോകുന്നതിന് അന്നത്തെ പഞ്ചായത്ത് ഭരണ സമിതി തടസം നിന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ലോറിക്ക് കടന്നു പോകാനുള്ള സ്ഥലം വിട്ട് നല്‍കുന്നതിനായി കെട്ടിട ഉടമ അനുകൂലമായി വിധി സമ്പാദിച്ചിരുന്നു. ഈ സ്ഥലത്ത് കൂടിയാണ് ഇപ്പോള്‍ പുതുതായി റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നീലേശ്വരം നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
എന്നാല്‍ ഇതിലൂടെ റോഡ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് കെട്ടിട ഉടമകള്‍ പറയുന്നത്. നഗരസഭ റോഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് അറിഞ്ഞ ഉടന്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് തകര്‍ന്നു വീണ വി എസ് ഓട്ടോസ്റ്റാന്‍ഡിന് പിന്‍ഭാഗത്തെ മതില്‍ വെള്ളിയാഴ്ച സ്ഥലം ഉടമകളുടെ നേതൃത്വത്തില്‍ പുന:സ്ഥാപിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം വിട്ട് നല്‍കിയ തങ്ങള്‍ വീണ്ടും ഇതിലൂടെ റോഡ് നിര്‍മ്മിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കില്ലെന്നാണ് ഇവര്‍ പറയുന്നത്. വാര്‍ഡ് സഭയുടെ ആവശ്യപ്രകാരമാണ് ബസ് സ്റ്റാന്‍ഡില്‍ നിന്നും മന്നന്‍പുറത്ത് കാവിലേക്ക് റോഡ് നിര്‍മ്മിക്കുന്നതെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. എന്നാല്‍ സി പി എം ഔദ്യോഗിക പക്ഷത്തിന്റെ ഗൂഢാലോചനയാണ് റോഡ് നിര്‍മ്മാണമെന്നാണ് വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്.
പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരെ നില്‍ക്കുന്ന ഓട്ടോ സ്റ്റാന്‍ഡിലെ വി എസ് പക്ഷത്തെ ഒതുക്കുക എന്നതാണ് റോഡ് നിര്‍മ്മാണത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്നാണ് ഇവര്‍ പറയുന്നത്. എന്തു വില കൊടുത്തും ഓട്ടോ സ്റ്റാന്‍ഡിനെ ഒഴിപ്പിച്ച് കൊണ്ട് റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Municipality, Road, road constructing after evacuating auto stand. land owners against municipality