കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ദിവസേന നിരവധി വാഹനങ്ങള്‍ ഓടുന്ന റോഡ് പൂര്‍ണമായി തകര്‍ന്നു, കാല്‍നട യാത്ര പോലും ദുസ്സഹം; സര്‍വീസ് നടത്താന്‍ മടിച്ച് ഓട്ടോ ഡ്രൈവര്‍മാരും; ജില്ലാ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും
Sep 22, 2019, 15:08 IST
മാങ്ങാട്:(www.kasargodvartha.com 22/09/2019) പൂര്‍ണമായി തകര്‍ന്ന ദേളി അരമങ്ങാനം - മാങ്ങാട് കരിച്ചേരി റോഡിലൂടെയുള്ള വാഹനയാത്ര ദുരിതയാത്രയാക്കുന്നു. കഴിഞ്ഞ കാലാവര്‍ഷത്തില്‍ തന്നെ റോഡ് തകര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണത്.
ഉദുമ, ചെമ്മനാട് പഞ്ചായത്തുകളുടെ നടുവിലൂടെയാണ് നാലര കിലോമീറ്റര്‍ നീളമുള്ള റോഡ് കടന്നുപോകുന്നത്. മാങ്ങാട് - അരമങ്ങാനം വഴി ദേളി ജംങ്ഷനിലെത്തുന്ന ഈ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് മൂന്നുവര്‍ഷമായി. ഇപ്പോള്‍ കാല്‍നടയാത്ര പോലും ദുരിതമായിരിക്കുകയാണ്. റോഡ് തകര്‍ന്നതിനാല്‍ ഈ വഴി സര്‍വീസ് നടത്താന്‍ ഓട്ടോ ഡ്രൈവര്‍മാരും മടിക്കുകയാണ്.
ദേളിയില്‍ നിന്ന് മേല്‍പറമ്പ് കെഎസ്ടിപി പാതയില്‍ കയറാതെ ഉദുമ, പാലക്കുന്ന് ഭാഗത്തേക്ക് എത്തിച്ചേരാന്‍ ഏറ്റവും എളുപ്പമുള്ള റോഡാണിത്. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ വഴി ദിവസേന സര്‍വീസ് നടത്തുന്നത്.
റോഡ് നന്നാക്കണമെന്നാവശ്യപെട്ട് സിപിഎം ബാര ലോക്കല്‍ കമ്മിറ്റി ജില്ലാ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം സിപിഎം ബാര ലോക്കല്‍ കമ്മിറ്റി ജില്ലാ പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനവും നല്‍കി. എത്രയും പെട്ടന്ന റോഡ് നന്നാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. അതിനാല്‍ തുടര്‍ന്നുള്ള പ്രക്ഷോഭ സമരങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ഒരുവര്‍ഷമായിട്ടും തകര്‍ന്ന റോഡിന്റെ അറ്റകുറ്റപണി പോലും നടത്താന്‍ ജില്ലാ പഞ്ചായത്ത് തയ്യാറായില്ല.
ഇതിനെ തുടര്‍ന്നാണ് സിപിഎം വീണ്ടും സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത്. സിപിഎം പ്രവര്‍ത്തക യോഗത്തില്‍ പി കുമാരന്‍ നായര്‍ അധ്യക്ഷനായി. മധു മുതിയക്കാല്‍, എം കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Mangad, Kasaragod, Kerala, Road, Auto Driver, Road collapsed: Mass protest march will be conducted to Dist Panchayath