city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collapse | ദേശീയപാത സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം അടർന്നുവീണത് ആറുവരിപ്പാതയ്ക്ക് ഭീഷണിയായി

 A collapsed protective wall on a national highway in Kasargod
Photo: Arranged

● കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്നാണ് സംഭവം
● ബന്തിയോട് നിർമാണം പൂർത്തിയാക്കിയ റോഡാണ്
● സർവീസ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു

ഉപ്പള: (KasargodVartha) കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് ബന്തിയോട് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്ത ദേശീയപാതയിലെ അടിപ്പാതയിലെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം അടർന്നുവീണത് റോഡിന് വലിയ ഭീഷണിയായി.

 A collapsed protective wall on a national highway in Kasargod

ഈ സംഭവത്തെ തുടർന്ന് മുകളിലൂടെയുള്ള സർവീസ് റോഡിൽ ഗതാഗതം താൽക്കാലികമായി നിർത്തിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. തീവ്രമഴയിൽ ദേശീയപാതയിലെ ആറുവരിപ്പാത ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുഴയായി മാറിയതിന് പിന്നാലെയാണ് ഈ സംഭവം.

 A collapsed protective wall on a national highway in Kasargod

നിർമാണം പൂർത്തിയാക്കിയ ആറുവരിപ്പാതയിൽ അടിക്കടിയുണ്ടാകുന്ന പ്രശ്നങ്ങൾ ജനരോഷത്തിനും ഒപ്പം നിർമാണ കമ്പനി അധികൃതർക്ക് തലവേദനയുമാവുന്നുണ്ട്.

#roadcollapse #kasargod #kerala #naturaldisaster #infrastructuredammage #trafficalert

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia