city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അയിത്തമാരോപിച്ച് സ്വകാര്യ വ്യക്തി റോഡ് നിഷേധിക്കുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

കാസര്‍കോട്: (www.kasargodvartha.com 16.07.2018)  ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊസൊളികയിലെ കുടുംബങ്ങള്‍ക്ക് അയിത്തമാരോപിച്ച് സ്വകാര്യ വ്യക്തി റോഡ് നിഷേധിക്കുന്ന സംഭവത്തില്‍ നാട്ടുകാര്‍ സമരസഹായ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന്. പൊസൊളിക - മാലങ്കി റോഡ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ആദ്യഘട്ടമായി 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ആഗസ്ത് ആദ്യവാരത്തില്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും സമരസഹായ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അയിത്തമാരോപിച്ച് സ്വകാര്യ വ്യക്തി റോഡ് നിഷേധിക്കുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

1973 മുതല്‍ നാട്ടുകാര്‍ ഉപയോഗിച്ച് വരുന്നതാണ് റോഡെന്നും 1983ല്‍ ബെള്ളൂര്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഈ റോഡ് പഞ്ചായത്തിന്റെതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നിട്ടും റോഡിലൂടെ വഴി നടക്കാന്‍ പോലും അനുവദിക്കാത്തതില്‍ ഗൂഡാലോചനയുണ്ടെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. നൂറിനടുത്ത് പട്ടിജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് ഇപ്പോള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതു മൂലം രോഗികളെയടക്കം എടുത്ത് രണ്ടര കിലോമീറ്റര്‍ കൊണ്ടുപോകേണ്ട അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. റോഡ് അനുവദിക്കുന്നതു വരേ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതിന് സമര സമിതിയും സമരസമിതിയെ സഹായിക്കുന്നതിന് നിയമസഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

വീടിന്റെ മുന്നിലൂടെ നടന്ന് പോകുന്നത് സ്വകാര്യ വ്യക്തിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് വഴി നടക്കാന്‍ പോലും അനുവദിക്കാത്തതെന്ന് സമരസമിതി നേതൃത്വം ആരോപിച്ചു. പഞ്ചായത്ത് ആസ്തി വിവരകണക്കില്‍ രേഖപ്പെടുത്തിയിട്ടും ആര്‍ഡിഒ ഇങ്ങനെയൊരു റോഡ് പഞ്ചായത്തിന് ഉണ്ടെന്ന് കാണിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും റോഡ് അനുവദിക്കാത്തത് അംഗീകരിക്കാനാവില്ല. അങ്കണവാടിയിലേക്ക് പോകുന്ന കുട്ടികളടക്കം 50 ഓളം വിദ്യാര്‍ഥികളുപയോഗിക്കുന്ന റോഡാണ് ഇപ്പോള്‍ സ്വകാര്യവ്യക്തി അടച്ചിട്ടിരിക്കുന്നതെന്നും സ്ഥലംമാറി പോയ കലക്ടര്‍ കെ ജീവന്‍ബാബു ഇക്കാര്യത്തില്‍ കൈക്കൊണ്ട നിലപാട് ദലിതര്‍ക്ക് അനുകൂലമല്ലെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംഭവത്തിന്റെ ഗൗരവം ബോധിപ്പിക്കും. മന്ത്രി എ കെ ബാലന്‍, ദേശിയ ഗോത്രവര്‍ഗ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു, സമരസമിതി നേതാക്കളായ കെ ജയന്‍, വി ഉഷ, എച്ച് സീതാരാമന്‍, എച്ച് നീല, എച്ച് രാജീവി, ടി സരസ്വതി സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Road blocked by a person; Native goes to Protest, Kasaragod, Press Meet, Kerala, Press Conference

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia