city-gold-ad-for-blogger

ആരാധനാലയത്തിന്റെ ദിശാസൂചനാബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു; വിവരമറിഞ്ഞെത്തിയ പോലീസിനെ തടഞ്ഞു; 200 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബദിയടുക്ക: (www.kasargodvartha.com 06.09.2017) ആരാധനാലയത്തിന്റെ ദിശാസൂചനാബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വാഹനഗതാഗതം തടസപ്പെടുത്തിക്കൊണ്ടുള്ള റോഡ് ഉപരോധം തടയാനും പ്രവര്‍ത്തകരെ നീക്കാനുമെത്തിയ പോലീസ് സംഘത്തെ തടഞ്ഞു. സംഭവത്തില്‍ 200 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 10.30മണിയോടെ പെര്‍ള-സ്വര്‍ഗ റൂട്ടിലെ കണ്ണാടിക്കാനത്താണ് ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധസമരം നടത്തിയത്.

കണ്ണാടിക്കാനത്തെ ഒരു ആരാധനാലയത്തിലേക്ക് പോകുന്ന വഴി സൂചിപ്പിക്കുന്ന ബോര്‍ഡ് പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. ഒരുമണിക്കൂര്‍ നേരമാണ് ഉപരോധസമരം നീണ്ടുനിന്നത്. ഇതിനിടെ ബദിയടുക്ക എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി സമരക്കാരെ നീക്കം ചെയ്യാന്‍ ശ്രമം നടത്തിയപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ പോലീസിനെ തടയുകയും ചെയ്തു. സമരത്തെ തുടര്‍ന്ന് ഒരുമണിക്കൂര്‍ നേരം പെര്‍ള-സ്വര്‍ഗ റൂട്ടില്‍ ഗതാഗതം തടസപ്പെടുകയായിരുന്നു.

ആരാധനാലയത്തിന്റെ ദിശാസൂചനാബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു; വിവരമറിഞ്ഞെത്തിയ പോലീസിനെ തടഞ്ഞു; 200 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


പോലീസിന്റെ അനുമതിയില്ലാതെ വാഹനഗതാഗതത്തിന് തടസമുണ്ടാക്കി റോഡ് ഉപരോധിക്കുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kasaragod, Kerala, News, Road, Police, BJP, Case, Road blockade; Case against 200.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia