കോട്ടൂര്‍ വളവിലെ തുടര്‍ അപകടങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി
Nov 6, 2019, 14:16 IST
മുളിയാര്‍: (www.kasargodvartha.com 06.11.2019) അപകടങ്ങളും അപകട മരണങ്ങളും തുടര്‍ സംഭവമായ ചെര്‍ക്കള -ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കോട്ടൂര്‍ വളവില്‍ റോഡിന് വീതി കൂട്ടി വളവ് കുറച്ച് കോണ്‍ഗ്രീറ്റ് ഭിത്തി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, പൊതു മരാമത്ത് റോഡ് വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവര്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് കത്തയച്ചു.
ഒരാഴ്ചയ്ക്കിടെ നിയന്ത്രണം വിട്ട ലോറി ബൈക്കിലേക്ക് പാഞ്ഞുകയറി സമീപവാസിയായ ഈശ്വര ഭട്ട് മരണപെട്ടിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട് അഡൂര്‍ റൂട്ടിലോടുന്ന ബസ്സും, ബുധനാഴ്ച രാവിലെ മരം കയറ്റിയ ലോറിയും അപകടത്തില്‍ പെടുകയുണ്ടായി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരണപ്പെട്ടതും ഇതേ സ്ഥലത്താണ്.
വളവിന് പുറമെ ഒരു വശത്ത് കുന്നും, മറു വശത്ത് വലിയ കുഴിയുമുള്ളത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ക്ക് ഇനിയൊരപകടം വരും മുമ്പേ അടിയന്തര ഇടപെടലുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, Accident, Road, Minister, Lorry, Bike, Cherkala, road accidents in kottoor turn; informed to minister
Keywords: news, kasaragod, Kerala, Accident, Road, Minister, Lorry, Bike, Cherkala, road accidents in kottoor turn; informed to minister