റോഡപകടങ്ങളില്‍ മൂന്നു മാസത്തിനകം ജില്ലയില്‍ മരിച്ചത് 28 പേര്‍
Apr 20, 2012, 17:50 IST

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം റോഡപകടങ്ങളില്‍ മരിച്ചത് 28 പേര്‍. ഈ കാലയളവില്‍ നാന്നൂറ് അപകടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസക്കാലത്ത് എണ്ണൂറ് പേരാണ് മരിച്ചത്. അശ്രദ്ധ മൂലവും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതു മൂലവും ഓവര്‍ സ്പീഡ് മൂലവും അപകടങ്ങള്‍ പെരുകുകയാണ്.
ജില്ലാ റോഡ് സുരക്ഷാ സമിതി യോഗത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ലോകത്ത് റോഡപകടങ്ങളില്‍ ഓരോ വര്‍ഷവും മരിക്കുന്നത് 13 ലക്ഷം പേര്‍. രണ്ട് മിനുട്ടിനകം ഒരാള്‍ മരിക്കുന്നു. മദ്യപിച്ച് വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുക എന്നിവ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യയുടെ മൊത്തം വാഹനങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 4.2 ശതമാനം മാത്രമാണുള്ളതെങ്കിലും ഇവിടത്തെ അപകട നിരക്ക് 7.3 ശതമാനമാണ്. 40 ശതമാനം അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കാന്‍ കഴിയുന്നവയാണ്. സീറ്റ് ബെല്‍ട്ടുകള്‍, ബൈക്കുകളില്‍ ഹെല്‍മെറ്റ് ധരിക്കല്‍ മൂലം അപകട മരണം ഒഴിവാക്കാനാവും. അപകടങ്ങള്‍ക്കെതിരെ ജില്ലയില്‍ വ്യാപകമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകളില്‍ റോഡപകടങ്ങള്‍ സംബന്ധിച്ച 24 വിവിധയിനം പോസ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എച്ച്.ദിനേശന്‍, അര്‍.ടി.ഒ എസ്.നാരായണന്‍ പോറ്റി, ഗതാഗത വകുപ്പിലെയും മറ്റ് വകുപ്പുകളുടെയും ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Keywords: Road accident, 28 dead, 3 month, Kasaragod