Scholars | റിയാസ് മൗലവി വധം: മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നതിന് സർക്കാർ ജാഗ്രത കാണിക്കണമെന്ന് മതപണ്ഡിതന്മാർ
* ജനങ്ങളിൽ കടുത്ത നിരാശയും ആശങ്കയുമാണ് ഉണ്ടാക്കിയത്
കാസർകോട്: (KasargodVartha) റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നതിന് സർക്കാർ ജാഗ്രത കാണിക്കണമെന്ന് ജില്ലയിലെ മത പണ്ഡിതന്മാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചൂരി പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന റിയാസ് മൗലവിയെ പാതിരാത്രി പള്ളിക്ക് അകത്തു കയറി കുത്തി കൊലപ്പെടുത്തിയ കേസിൽ സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും ഏറെ അനുകൂലമായിട്ടും മുഴുവൻ പ്രതികളെയും വെറുതെ വിട്ട നടപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്.
നാട് സമാധാനത്തിലും സഹവർത്തിത്വത്തിലും മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളിൽ കടുത്ത നിരാശയും ആശങ്കയുമാണ് ഉണ്ടാക്കുന്നതാണ്. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ചെമ്പരിക്ക - മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മുഹിമ്മാത്ത് ജനറർ സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, ആലമ്പാടി ജുമാ മസ്ജിദ് ഖതീബ് പി.വി അബ്ദുസലാം ദാരിമി, മാലിക്ദീനാർ ജുമാ മസ്ജിദ് ഖതീബ് അബ്ദുൽ മജീദ് ബാഖവി, ചൂരി ജുമാ മസ്ജിദ് ഖതീബ് ഉമറുൽ ഫാറൂഖ് ദാരിമി, ചെമ്മനാട് ജുമാ മസ്ജിദ് ഖതീബ് അബ്ദുറഹ്മാൻ ദാരിമി, കാസർകോട് ഹസനത്തുൽ ജാരിയ ജുമാ മസ്ജിദ് ഖതീബ് അതീഖ് റഹ്മാൻ ഫൈസി, ആലിയ ജുമാ മസ്ജിദ് ഖതീബ് കെ.പി ഖലീലുറഹ്മാൻ നദ് വി, കാസർകോട് ടൗൺ മുബാറക് മസ്ജിദ് ഖതീബ് ടി.എ അബ്ദു റസാഖ് അബ്റാറി തുടങ്ങിയവരാണ് സംയുക്ത പ്രസ്താന ഇറക്കിയത്.