പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണയോഗവും നടത്തി
Apr 10, 2017, 09:00 IST
ചൂരി: (www.kasargodvartha.com 10/04/2017) പഴയ ചൂരി ജുമാഅത്ത് പളളിയിലെ മുഅദ്ദിനും മദ്രസാ അധ്യാപകനുമായ ശഹീദ് റിയാസ് മൗലവിയുടെ പേരില്‍ പാറക്കട്ട തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമു ഖ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും നടത്തി. ബദര്‍ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് മസാഹിരി വടശ്ശേരി അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനവും പ്രത്യേക പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി.
റിയാസ് മൗലവിയുടെ വധത്തില്‍ യോഗം ശക്തമായി പ്രതിഷേധിക്കുകയും ഭിന്നതകള്‍ മറന്ന് പ്രതികളുടെ മേല്‍ യു എ പി എ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
തന്‍വീറുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് അസ്ഹറുദ്ദീന്‍. പി എ യോഗത്തില്‍ അധ്യക്ഷതയും ജനറല്‍ സെക്രട്ടറി ഷിഹാബ് ബി എം സ്വാഗതവും പറഞ്ഞു. ജമാഅത്ത് പ്രസിഡണ്ട് പി എം അബ്ബാസ്, തന്‍വീറുല്‍ ഇസ്ലാം സംഘം ഭാരവാഹികളായ സമദ് സി എ അബ്ബാസ്, പി എ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Choori, Masjid, Teacher, Madrasa, Inauguration, President, Secretary, Case, Riyas Moulavi remembrance conducted.