city-gold-ad-for-blogger

റിയാസ് മൗലവിക്ക് നീതി: സെക്രട്ടറിയേറ്റ് ധര്‍ണ്ണ പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 16.05.2017) ചൂരി ജുമാ മസ്ജിദില്‍ ആര്‍ എസ് എസ് വര്‍ഗീയ വാദികളാല്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട കുടക് സ്വദേശി റിയാസ് മൗലവിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 22ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണ്ണ സമരം പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നിലെ ഗുഡാലോചന പുറത്ത് കൊണ്ടുവരിക, പൂര്‍ണ്ണമായ കുറ്റപത്ര സമര്‍പ്പണത്തിന് മുമ്പ് തന്നെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ സെപ്ഷ്യല്‍ പബ്ലിക്ക് പ്രൊസ്യൂക്യൂട്ടറായി നിയമിക്കുക, 1992 മുതല്‍ കാസര്‍കോട്ട് നടന്ന വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുക, കാസര്‍കോട്ട് ശാശ്വത സമാധാനം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമാധാനയോഗം വിളിച്ച് ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.

റിയാസ് മൗലവിക്ക് നീതി: സെക്രട്ടറിയേറ്റ് ധര്‍ണ്ണ പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്യും

വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നായി 20ല്‍ അധികം എംഎല്‍എമാരും പ്രമുഖ രാഷ്ട്രീയ - മത - സാമൂഹിക - സംസ്‌കാരിക - സന്നദ്ധ സംഘടന പ്രവര്‍ത്തകരും ധര്‍ണ്ണയില്‍ പങ്കെടുക്കും. ധര്‍ണയ്ക്ക് മുന്നോടിയായി 20ന് ഡിജിപിയെ നേരിട്ട് കണ്ടും 22ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രിക്കും നിവേദനം നല്‍കുമെന്ന് യുവജന കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഹാരിസ് ബന്നു അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Murder Case, March, MLA, P C George, Inauguration, Protest, Conducted, Riyas Moulavi. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia