city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

HC Notice | റിയാസ് മൗലവി വധക്കേസില്‍ സര്‍കാറിന്റെ ഹര്‍ജി സ്വീകരിച്ചു; പ്രതികള്‍ വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുതെന്ന് ഹൈകോടതി ഉത്തരവ്

Riyas Moulavi murder case: High court sent notice to three accused, Riyas Moulavi, Murder Case, High Court

*വേനലവധിക്കുശേഷം കോടതി ചേരുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കും. 

*മതവിദ്വേഷത്തെ തുടര്‍ന്ന് 2017 മാര്‍ച് 20ന് രാത്രി മധൂര്‍ മുഹ് യുദ്ദീന്‍ പള്ളിയില്‍ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 

*മാര്‍ച് 30നാണ് കാസര്‍കോട് പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ജഡ്ജാണ് വെറുതെ വിട്ടത്. 

കൊച്ചി: (KasargodVartha) റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെ സര്‍കാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍കാര്‍ ഹൈകോടതിയില്‍ പറഞ്ഞു.

മൂന്ന് പ്രതികള്‍ക്കും ഹൈകോടതി നോടീസ് അയച്ചു. പ്രതികള്‍ പാസ്പോര്‍ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുതെന്നും ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഏഴുവര്‍ഷം ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്‍കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി. വേനലവധിക്കുശേഷം കോടതി ചേരുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കും. 

ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിന്‍കുമാര്‍, അഖിലേഷ് എന്നിവരെ ഇക്കഴിഞ്ഞ മാര്‍ച് 30നാണ് കാസര്‍കോട് പ്രിന്‍സിപല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ വെറുതെ വിട്ടത്. 

കുടക് സ്വദേശിയായിരുന്നു റിയാസ് മൗലവി. മതവിദ്വേഷത്തെ തുടര്‍ന്ന് 2017 മാര്‍ച് 20ന് രാത്രി മധൂര്‍ മുഹ് യുദ്ദീന്‍ പള്ളിയില്‍ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia