റിയാസ് മൗലവി വധം: വിചാരണ തീയ്യതി 16ന് പ്രഖ്യാപിക്കും
Aug 11, 2018, 21:04 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2018) പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തീയ്യതി ഓഗസ്റ്റ് 16ന് കോടതി പ്രഖ്യാപിക്കും. 2017 മാര്‍ച്ച് 20 ന് രാത്രി 12.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. കുടക് ഹൊഡബ സ്വദേശിയായ റിയാസ് മൗലവിലെ ചൂരിയിലെ പള്ളിക്ക് സമീപത്തെ താമസസ്ഥലത്തു കയറി മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കേളുഗുഡ്ഡയിലെ എസ് നിതിന്‍(18), സണ്ണകൂഡ്ലുവിലെ എന്‍ അഖിലേഷ് (25), കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ എസ് അജേഷ് എന്ന അപ്പു(20) എന്നിവരാണ്് കേസിലെ പ്രതികള്‍. ഇവരെ സംഭവം നടന്ന് രണ്ടാം ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന റിയാസ് മൗലവിയുടെ ബന്ധുക്കളുടെ ഹരജിയില്‍ വിചാരണ കോടതിക്ക് തീരുമാനം കൈകൊള്ളാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി തീരുന്ന 16 ന് വിചാരണ തീയതി തീരുമാനിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Murder-case, Kasaragod, Court, Accused, News, Riyas Moulavi murder; Announcement of Trial date on 16th