റിയാസ് മൗലവി വധം: യുവജന കൂട്ടായ്മയുടെ കലക്‌ട്രേറ്റ് ധര്‍ണ 25ന്
Apr 15, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2017) റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ തന്നെ വഴിതിരിച്ചു വിടുന്ന രീതിയിലുള്ള നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് കാസര്‍കോട് യുവജന കൂട്ടായ്മ ആരോപിച്ചു. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും പിന്‍ബലത്തില്‍ നടത്തിയ കൊലപാതകമാണെന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാതിരിക്കാനുള്ള ആസൂത്രിതമായി നീക്കമാണ്.
മദ്‌റസ അധ്യാപകന്റെ കൊലപാതകത്തിലൂടെ ഫാസിസ്റ്റ് ശക്തികളുടെ കലാപത്തിനുള്ള ലക്ഷ്യമാണ്. കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക, ഗൂഢാലോചന പുറത്തുകൊണ്ടുവരിക, സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കുക, കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവജന കൂട്ടായ്മയുടെ നേതൃത്വത്തല്‍ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ഏപ്രില്‍ 25ന് രാവിലെ 10 മണി മുതല്‍ കലക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ മത - സാംസ്‌കാരിക - രാഷ്ട്രീയ - മനുഷ്യാവകാശ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്നമെന്ന് കാസര്‍കോട് യുവജന കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാങ്കോട് ജനറല്‍ സെക്രട്ടറി ഹാരിസ് ബന്നു എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Kerala, News, Madrasa, Teacher, Murder, Youth, March, Investigation, Collectorate.