River Alerts | 4 ജില്ലകളിലെ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നു; കാസര്‍കോട്ടെ പയസ്വിനി പുഴ ഉള്‍പെടെയുള്ള നദികളില്‍ ഓറന്‍ജ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു
കാസര്‍കോട്: (KasargodVartha) സംസ്ഥാനത്ത് നാല് ജില്ലകളിലെ നദികളില്‍ ജലനിരപ്പ് (Water Level) അപകടകരമായി ഉയരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ജല കമീഷന്‍ (Central Water Commission) ഓറന്‍ജ്, മഞ്ഞ ജാഗ്രതകള്‍ (Orange and Yellow Alerts) പ്രഖ്യാപിച്ചു.
ഓറന്‍ജ് ജാഗ്രത: തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ (പാലക്കടവ് സ്റ്റേഷന്‍- Palakkad station), ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍- Kondazhi station) എന്നീ നദികളിലാണ് കേന്ദ്ര ജല കമീഷന്‍ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചത്.
മഞ്ഞ ജാഗ്രത: തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷന്‍- Vellaikadav station), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍- Manakkad station), തൃശ്ശൂര്‍ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍- Kottapuram station), കാസറഗോഡ് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷന്‍- Erinhipuzha Station) ) എന്നീ നദികളില്‍ കേന്ദ്ര ജല കമീഷന്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു.
ആയതിനാല്‍ ഈ പുഴകളുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.