city-gold-ad-for-blogger

ലഹരിക്കെതിരെ യുവതലമുറ ഉണരണം: ഋഷിരാജ്‌ സിംഗ്

ചെറുവത്തൂര്‍: (www.kasargodvartha.com 23/08/2016) ലഹരിക്കെതിരെ യുവതലമുറ ഉണരണമെന്ന് എക്‌സൈസ് കമ്മിഷ്ണര്‍  ഋഷിരാജ് സിംഗ് പറഞ്ഞു. പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ പ്രശസ്ത ശില്‍പി സുരേന്ദ്രന്‍ കൂക്കാനം ഉണ്ടാക്കിയ ശില്‍പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വിമുക്ത ലോകത്തിനായി നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ പ്രതികരിക്കുന്ന അടയാള വര്‍ഗത്തിന്റെ ദൈവീക രൂപമാണ് സുരേന്ദ്രനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ്, സ്‌കൗട്ട് ആന്‍ഡ്‌ ഗെയ്ഡ്‌സ്, കുട്ടി പോലീസ് എന്നിവര്‍ പരിസരങ്ങളില്‍ നിന്നും ശേഖരിച്ച 25,000 മദ്യകുപ്പികള്‍ കൊണ്ടാണ് സുരേന്ദ്രന്‍ കൂക്കാനം ലഹരി വിരുദ്ധ ശില്‍പം ഉണ്ടാക്കിയത്.

പഞ്ചായത്ത് പ്രസിഡണ്ട് പി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ പി മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്‍ണ്ട് ടി മോഹനന്‍ ഋഷിരാജ് സിംഗിനെയും ശില്‍പിയെയും ഉപഹാരങ്ങളും പൊന്നാടയും നല്‍കി ആദരിച്ചു.

ലഹരിക്കെതിരെ യുവതലമുറ ഉണരണം: ഋഷിരാജ്‌ സിംഗ്

Keywords: Kasaragod, Cheruvathur, School, NSS, Liqueur, Bottle, President, Principal, Rishiraj Singh.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia