city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹിക്കണില്ല രിസാല്‍... (കവിത)

-ജലാല്‍ തായല്‍

(www.kasargodvartha.com 11/11/2015)
ആ ചിരി മായുന്നില്ല
പിന്നിട്ട നാള്‍ വഴികളില്‍
നീയുമായി പങ്കിട്ടനവധി
സൗഹൃദ നിമിഷങ്ങളിന്‍
മധുരാനുഭവങ്ങള്‍

നിന്റെ ആത്മധൈര്യവും
തന്റേടവും
കാര്യ നിര്‍വഹണത്തിനുള്ള
ഇഛാശക്തിയും

അടുത്തവര്‍ അകലാത്ത
അഴകാര്‍ന്ന ആഥിത്യവും
അണ പൊട്ടിയൊഴുകിടും
അളവറ്റ സ്‌നേഹവും

ചിരിച്ച ദിനങ്ങളും
രസിച്ച കളികളും
ചിറകില്ലാ മോഹങ്ങളാല്‍
പറന്ന യാത്രകളും

ഒടുവിലാ ചിരി
നിലച്ചിടും പോല്‍
നിനക്കാതെ വന്നൊരു വിളി
അവസാന യാത്രക്കായ്... മരണം

അനുവാദമില്ലാതെ
അനുമതി തേടാതെ
ഔചിത്യമില്ലാതെ
ഔദാര്യമില്ലാതെ...

ഇതുവരെ അറിയാത്ത വഴികളില്‍
ഇന്നോളം കാണാത്ത കാഴ്ചകളില്‍
ഇത് വരെ കരുതിയ നന്മ തിന്മകളാല്‍
ഇഹലോകം ഇരുട്ടാക്കി അനന്തതയിലേക്ക്

മറക്കും നാമീ
മണ്ണിലോരോ മരണവു
മെങ്കിലും ഓര്‍ക്കുക
മരണത്തിന് മറവിയില്ല

സഹിക്കണില്ല രിസാല്‍... (കവിത)

Related News:  കാസര്‍കോട് സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

Keywords :  Poem, Kasaragod, Friend, Death,  Jalal Thayal,  Risal Patel. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia