കൊച്ചിയില്‍ പിടിയിലായ റിപ്പര്‍ കുഞ്ഞുമോന്‍ ചെര്‍ക്കളയിലും കൊല നടത്തിയതായി സൂചന
Apr 6, 2016, 11:30 IST
ചെര്‍ക്കള: (www.kasargodvartha.com 06.04.2016) വഴിയരികില്‍ കിടന്നുറങ്ങുന്നവരെ തിരഞ്ഞ് പിടിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയും പണവും മറ്റു അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ കൊച്ചിയില്‍ പിടിയിലായ റിപ്പര്‍ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന സേവ്യറിന് ചെര്‍ക്കളയില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് സംശയം. ചെര്‍ക്കളയില്‍ അഞ്ച് വര്‍ഷം മുമ്പ് തനിച്ച് വീട്ടില്‍ താമസിക്കുകയായിരുന്ന സ്ത്രീയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ പ്രതികളെ കണ്ടെത്താനോ തിരിച്ചറിയാനോ പോലീസിന് കഴിഞ്ഞിരുന്നില്ല. ഈ കൊലയുമായി റിപ്പര്‍ കുഞ്ഞുമോന് ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്.
ഒമ്പത് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ കുഞ്ഞുമോനെ മാര്‍ച്ച് 28ന് കൊച്ചി സിറ്റി പോലീസാണ് പിടികൂടിയത്. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് കൂടിയാണ് റിപ്പര്‍ പണിക്കര്‍ കുഞ്ഞുമോന്‍. മോഷണ ശ്രമങ്ങള്‍ക്കിടയില്‍ ഉണരുന്നവരെയാണ് കുഞ്ഞുമോന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്.
കുഞ്ഞുമോനെ ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട, തലശ്ശേരി എന്നിവിടങ്ങളില്‍ ഇതേ രീതിയില്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്ന സൂചന കൊച്ചി സിറ്റി പോലീസിന് ലഭിച്ചതായി അറിയുന്നു. ജില്ലയില്‍ ഈ രീതിയില്‍ നടന്ന തെളിയാതെ പോയ ഏക കൊലക്കേസ് ചെര്‍ക്കളയിലേതാണ്.
വിശദ വിവരങ്ങള്‍ വിദ്യാനഗര്‍ പോലീസ് കൊച്ചി പോലീസുമായി ബന്ധപ്പെട്ട് ശേഖരിച്ചു വരുന്നു. റിപ്പര്‍ കുഞ്ഞുമോനെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ വിദ്യാനഗര്‍ പോലീസ് എറണാകുളത്തേക്ക് പോകാന്‍ ആലോചിച്ചു വരുന്നു.
Keywords : Kochi, Accuse, Cherkala, Death, Investigation, Kasaragod, Ripper Kunhumon.