രിഫാഇ നഗര്‍ സുന്നി മദ്രസ കാന്തപുരം ഉദ്ഘാടനം ചെയ്തു
May 14, 2012, 08:59 IST
![]() |
രിഫാഇ നഗറില്‍ നിര്‍മിച്ച രിഫാഇയ്യ സുന്നി മദ്രസ സമസ്ത സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍
മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
|
കളത്തൂര്‍: രിഫാഇയ്യ മുസ്ലിം അസോസിയേഷനു കീഴില്‍ സജങ്കില രിഫാഇ നഗറില്‍ പ്രവര്‍ത്തിക്കുന്ന രിഫാഇയ്യ സുന്നി മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ച് നടന്ന സുന്നി മഹാ സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ളിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് ഹസന്‍ തങ്ങള്‍ എന്നിവര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, കെ.പി ഹുസൈന്‍ സഅദി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് അസീസ് തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, എ.ബി മൊയ്തു സഅദി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി ഡി.കെ, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റര്‍, തുടങ്ങിയവര്‍ പ്രംസഗിച്ചു.
![]() |
സജങ്കില രിഫാഇ നഗറില്‍ നിര്‍മിച്ച രിഫാഇയ്യ സുന്നി മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്ത് സമസ്ത സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്നു. |
Keywords: Rifayiya sunni madrasa, Inauguration, Kanthapuram