city-gold-ad-for-blogger

വിദ്യാലയ മുറ്റത്ത് നെല്‍പ്പാടം

വിദ്യാലയ മുറ്റത്ത് നെല്‍പ്പാടം
തളങ്കര: വിദ്യാര്‍ത്ഥികളെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കുവാന്‍ വേണ്ടി പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ നീലേശ്വരം കടിഞ്ഞിമൂലയിലെ പി.പി.ദിവാകരന്‍ കാസര്‍കോട് നഗരസഭയുടെ മേല്‍നോട്ടത്തില്‍ നെല്‍കൃഷിയെ കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലാത്ത പുത്തന്‍ തലമുറയ്ക്ക് മാതൃകയായി തളങ്കര ഗവ. മുസ്ലീം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ കൃത്രിമ വയല്‍ ശ്രദ്ധേയമായി. ഞവര നെല്‍കൃഷിയാണ് ഒറ്റ ഞാര്‍ സമ്പ്രദായത്തിലൂടെ വിദ്യാലയ മുറ്റത്തെ നെല്‍പ്പാടത്ത് ഒരുക്കിയത്.

ഞാര്‍ നടീല്‍ കര്‍മ്മം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല നിര്‍വഹിച്ചു. ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ എ.അബ്ദുര്‍ റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് കെ.എ. മുഹമ്മദ് ബഷീര്‍, പ്രിന്‍സിപ്പാള്‍മാരായ മനോജ്, പ്രമീള, ഹെഡ്മാസ്റ്റര്‍ സക്കറിയ, മദര്‍ പിടി.എ പ്രസിഡന്റ് മൈമൂന, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ബാസ് മലബാര്‍, ഒ.എസ്.എ സെക്രട്ടറി ഏരിയാല്‍ ഷെരീഫ്, മജീദ് തളങ്കര, ഉസ്മാന്‍ കടവത്ത്, ജോസഫ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Paddy farming, Thalangara, Muslim VHSS, Scientists, P.P.Divakaran, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia