സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങള്ഉണ്ടാക്കും: മന്ത്രി എം.കെ. മുനീര്‍
Aug 15, 2012, 13:29 IST
കാസര്‍കോട്: സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മൂനീര്‍ അറിയിച്ചു. അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനം പൗരന്മാരുടെ അവകാശമാക്കുന്ന വിപ്ലവകരമായ നിയമനിര്‍മ്മാണം നടപ്പാക്കിക്കഴിഞ്ഞു. ചുവപ്പ് നടകള്‍ ഇനി പഴങ്കഥയാകും. സേവന ലഭ്യതയ്ക്കുള്ള കാത്തിരിപ്പ് ഒഴിവാകും. എം-ഗവേണിംഗ് പദ്ധതിയിലേക്ക് സംസ്ഥാനം മാറുകയാണ്. 2013 ഡിസംബറില്‍ എല്ലാ പഞ്ചായത്തുകളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്റ് 4ജി കണക്ഷന് നിലവില്‍വരും. വാര്‍ത്താവിനിമയരംഗത്ത് ഈ പദ്ധതി വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയായിമാറും.
സ്നേഹവും സാഹോദര്യവുമാണ് സ്വാതന്ത്ര്യദിനത്തില്‍ ഓരോ പൗരനും ഊട്ടിഉറപ്പിക്കേണ്ടത്. ഒരുനിരപരാധിയുടെയോ നിസഹായന്റെയോ രക്തം കാസര്‍കോടിന്റെ മണ്ണില്‍ ഇനിവീഴരുത്. ഏതൊരു വിശ്വാസ പ്രമാണവും സഹജീവികള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ടം ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. ജൈവവൈവിദ്യങ്ങളുടെ കലവറയായ കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യത്തെ ജൈവ ജില്ലയാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍കോളേജ് ജില്ലയ്ക്ക് പുതിയമുഖം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് പെട്ടന്ന് ശിക്ഷലഭിക്കാനും നിര്‍ഭയ പദ്ധതി നടപ്പിലാക്കും. ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന് (ഉദുമ), ഇ. ചന്ദ്രശേഖരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍. ജിതേന്ദ്രന്, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്, എ.എസ്.പി ടി.കെ. ഷിബു തുടങ്ങി വിവിധ രാഷ്ട്രീയസാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സംബന്ധിച്ചു.
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലുകള്‍ നേടിയ പി. കുഞ്ഞിരാമന് (വിജിലന്‍സ് ഡി.വൈ.എസ്.പി, കാസര്‍കോട്), പി.വി. ഗംഗാധരന് (എ.ആര്. എസ്.ഐ, എ.ആര്. ക്യാമ്പ്), സി.ജി. രാജന് (എസ്.ഐ, ടെലികമ്മ്യൂണിക്കേഷന്‍), കെ. രവി (എ.ആര്. എസ്.ഐ), കെ. സുരേശന് (എ.എസ്.ഐ. ഹൊസ്ദുര്‍ഗ്), ഷെയ്ഖ് അബ്ദുര്‍ റസാഖ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ്), കെ.വി., ശിവദാസന്‍ (വിജിലന്‍സ്), പുരുഷോത്തമന് (ട്രാഫിക് യൂണിറ്റ്), എം. വിക്രമന് (രാജപുരം പോലീസ് സ്റ്റേഷന്) എന്നിവര്‍ക്ക് മന്ത്രി മെഡലുകള്‍ സമ്മാനിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചന്ദ്രഗിരി പുഴയിലെ പെരുമ്പള കടവില്‍ അപകടത്തില്‍പ്പെട്ട രണ്ടു കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്മാന് മനോജ് കുമാര്‍, ചേരൂര്‍ നേക്കം വളപ്പിലെ സീതിയുടെ മകന് എന്‍.എച്ച്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും മന്ത്രി അംഗീകാര പത്രം നല്കി.
വിവിധ കലാപരിപാടികളും അരങ്ങേറി. മധുരപലഹാരങ്ങള്‍ വിതരണംചെയ്തു.
Keywords: Kasaragod, Minister, Municipal Stadium, Kerala, Vidya Nagar, Dr. M.K. Muneer, Independence Day