വാഗ്ദാനം പാലിച്ചില്ലെങ്കില്‍ പ്രക്ഷോഭം: പി. കരുണാകരന്‍
Mar 4, 2013, 19:37 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന ഡോ. ഡി സുരേന്ദ്രനാഥിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എം.പി.
മൂന്ന് മന്ത്രിമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ജില്ല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുള്ള ക്യാബിനറ്റില്‍ തീരുമാനമുണ്ടാകുമെന്നും അറിയിച്ചു. എന്നാല്‍ നിരവധി ക്യാബിനറ്റ് യോഗം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സമര സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എയും കലക്ടറും പറഞ്ഞത് അനുഭാവമുണ്ടെന്നാണ്. ഇക്കാര്യത്തില്‍ നടപടിയാണ് ആവശ്യം. ഇത്തരം പ്രഹസനങ്ങള്‍ ക്രൂരതയാണ്. മുഖ്യമന്ത്രി വാക്ക് പാലിക്കാന്‍ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു. എം.പി കലക്ടറോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെത്തി സുരേന്ദ്രനാഥിനെ പരിശോധിച്ചു.

Keywords: Endosulfan, Peeditha Janakeeya Munnani, Strike, P.Karunakaram MP, Visit, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News