city-gold-ad-for-blogger

കാസര്‍കോട് സാഹിത്യവേദിയില്‍ 28 ന് കെ എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 20.12.2016) കാസര്‍കോട് സാഹിത്യവേദിയില്‍ 28 ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച ചെയ്യും. വൈകുന്നേരം 4.30 ന് കാസര്‍കോട് ഉത്തരദേശം ഓഫിസില്‍ നടക്കുന്ന പരിപാടിയില്‍ സാഹിത്യവേദി ജോയിന്റ് സെക്രട്ടറിയും എഴുത്തുകാരനുമായ അഷ്‌റഫലി ചേരങ്കൈ വിഷയാവതരണം നടത്തും.

നോവലിസ്റ്റ് കെ എം അബ്ബാസ് മുഖ്യാതിഥിയായിരിക്കും. നാരായണന്‍ പേരിയ അധ്യക്ഷത വഹിക്കും. പത്മനാഭന്‍ ബ്ലാത്തൂര്‍, പി എസ് ഹമീദ്, വിനോദ് കുമാര്‍ പെരുമ്പള, മധൂര്‍ ഷരീഫ്, സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മുജീബ് അഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

കാസര്‍കോട് സാഹിത്യവേദിയില്‍ 28 ന് കെ എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച ചെയ്യും

കാസര്‍കോട് സാഹിത്യവേദിയില്‍ 28 ന് കെ എം അബ്ബാസിന്റെ 'ദേര' ചര്‍ച്ച ചെയ്യും


മുഴുവന്‍ സാഹിത്യ പ്രേമികളും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് സാഹിത്യവേദി പ്രസിഡണ്ട് റഹ് മാന്‍ തായലങ്ങാടി, സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ അറിയിച്ചു.

Keywords:  Kerala, kasaragod, Book review, Sahithyavedi, Rahman-Thayalangadi, Novel, Dera, KM Abbas, Deira, G Pushpakaran Bendichal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia