city-gold-ad-for-blogger

റവന്യൂ റിക്കവറി: ബാങ്ക് അദാലത്ത് തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 29.08.2014) വിവിധ ബാങ്കുകളില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് സഹായിക്കുന്നതിനായി വിവിധ ബാങ്കുകള്‍ റവന്യൂ അധികൃതരുടെ സഹായത്തോടെ നടത്തുന്ന അദാലത്ത് തുടങ്ങി. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ജില്ലയില്‍ ഇത്തരം അദാലത്തുകള്‍ നടത്തുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് അദാലത്ത്.

ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ കുടിശിക വരുത്തുകയും ബാങ്ക് റവന്യൂ അധികൃതര്‍ നിരന്തരമായി  ആവശ്യപ്പെട്ടിട്ടും കുടിശ്ശിക അടച്ചു തീര്‍ക്കാത്തവര്‍ക്കാണ് സര്‍ക്കാര്‍ അദാലത്തിലൂടെ ഒരു അവസരം കൂടി  നല്‍കിയത്. ഈ അവസരം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരെ ജപ്തി അടക്കമുള്ള  നടപടികളാണ് അധികൃതര്‍ സ്വീകരിക്കുക.
റവന്യൂ റിക്കവറി: ബാങ്ക് അദാലത്ത് തുടങ്ങി
കഴിഞ്ഞ ദിവസം കാസര്‍കോട് താലൂക്ക് ഓഫീസില്‍ നടന്ന അദാലത്ത് കുടിശ്ശികക്കാര്‍ക്ക് സഹായകമായി. അദാലത്തിനെത്തിയ ഗുണഭോക്താവിന് പല ബാങ്കുകളും പലിശ  ഇനത്തിലും മറ്റും തുക കുറച്ചു കൊടുത്തു. ബാങ്കുകള്‍ക്ക് അദാലത്തിലൂടെ നല്ലൊരു തുക ശേഖരിക്കാനും കഴിഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, District Collector, Bank, cash, Bank Loans, Adalath, Revenue recovery adalat begins

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia