city-gold-ad-for-blogger

സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ; പ്രതിഷേധം ശക്തം

കുമ്പള: (www.kasargodvartha.com 28.09.2017) സര്‍ക്കാര്‍ ഭൂമി കയ്യേറിയ ആള്‍ക്ക് വില്ലേജ് ഓഫീസറുടെ കൈവശ സര്‍ട്ടിഫിക്കറ്റും വീട് വെക്കാന്‍ പഞ്ചായത്ത് ധനസഹായവും ലഭിച്ചതായി ആരോപണം. കുമ്പളയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം വ്യാപകമായെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് കൈയേറ്റം നടത്തിയ ആള്‍ക്കുവേണ്ടി അധികൃതര്‍ രംഗത്തുവന്നത്. കോയിപ്പാടി വില്ലേജിലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നത്.

ഇതിന് റവന്യൂ അധികൃതര്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് തെളിവുകള്‍ പുറത്തു കൊണ്ടുവന്നത്. ഈ കൈയേറ്റ ഭൂമിക്ക് വില്ലേജ് ഓഫീസര്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അതുപയോഗിച്ച് 2015- 16 വര്‍ഷത്തില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് ഇവര്‍ക്ക് വീടുവെക്കാന്‍ ഫണ്ട് അനുവദിക്കുകയും ചെയ്തുവെന്നും ഡി വൈ എഫ് ഐ ആരോപിച്ചു. ആദ്യഘട്ടമായി 17,500 രൂപ കൈപ്പറ്റിയ ആള്‍ സ്ഥലത്ത് വീട് നിര്‍മ്മിക്കാനായി തറകെട്ടുകയും ചെയ്തു. ഈ വ്യക്തിയുടെ പേരില്‍ നേരത്തെ ഇച്ചിലമ്പാടി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 144/1 പ്ലോട്ട് നമ്പര്‍ 19ല്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരുന്നു. ഈ സ്ഥലം നിലനില്‍ക്കെയാണ് പേരാലില്‍ അധികൃതരുടെ ഒത്താശയോടെ സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നത്.

പേരാലിലെ ലീഗ് നേതാവ് ഭൂമി കൈയേറിയത് നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. ലീഗ് നേതാവ് കൈയേറിയ ഭൂമിയും അതില്‍ നിര്‍മ്മിച്ച വീടും പൊളിച്ചു മാറ്റാന്‍ റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് മറ്റൊരു ഭൂമി കൈയ്യേറ്റവും പുറത്ത് വന്നിട്ടുള്ളത്. കുമ്പളയിലെ ഭൂമി കൈയേറ്റങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ; പ്രതിഷേധം ശക്തം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, Protest, Land, Revenue officers support land encroachment, protest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia