city-gold-ad-for-blogger
Aster MIMS 10/10/2023

വളര്‍ന്നുവരുന്ന തലമുറയില്‍ സര്‍ക്കാറിന് ഏറെ പ്രതീക്ഷയുണ്ട്: റവന്യൂ മന്ത്രി

കാസര്‍കോട്: (www,KasargodVartha,com 08.03,2020) പുതു തലമുറയില്‍ സംസ്ഥാന സര്‍ക്കാറിന് വലിയ പ്രതീക്ഷയുണ്ടെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. പെരിയ ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന കേരള റീബില്‍ഡ് ഹാക്കത്തോണിന്റെ സമാപന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത രണ്ട് പ്രളയങ്ങള്‍ കേരളത്തെ വിഴുങ്ങിയപ്പോഴായിരുന്നു ഏതോ സ്വപ്നലോകത്ത് വിഹരിക്കുന്നവരെന്ന് സമൂഹം മുദ്രകുത്തിയ യുവാക്കളുടെ ശക്തി നാം തിരിച്ചറിഞ്ഞത്. അവരുടെ കൈകളിലെ മൊബൈല്‍ ഫോണുകളിലൂടെ അവര്‍ ഇന്ദ്രജാലം കാട്ടി. യുവാക്കളുടെ ശാരീരികമായും മാനസീകമായുമുള്ള അകമഴിഞ്ഞ സേവന പ്രവര്‍ത്തനങ്ങള്‍ കേരളം കണ്ടു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറിന് പുതു തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ട്.
വളര്‍ന്നുവരുന്ന തലമുറയില്‍ സര്‍ക്കാറിന് ഏറെ പ്രതീക്ഷയുണ്ട്: റവന്യൂ മന്ത്രി
ദുരന്ത മുന്നറിയിപ്പ് നല്‍കുന്ന സങ്കേതിക വിദ്യകള്‍ വികസിപ്പിക്കുവാന്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളും സര്‍ക്കാറിന് ആവശ്യമാണ്. പൊതു ജനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വിശ്വസിക്കുന്നുണ്ട്. റീ സര്‍വ്വേ തുടങ്ങിയ വലിയ പ്രവര്‍ത്തികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിക്കാവുന്ന പുതിയ സേവനങ്ങള്‍ വകുപ്പിന്  ആവശ്യമാണ്. നല്ല വീക്ഷണ പാടവമുള്ള, ഗൗരവമുള്ള, നിലവിലെ സ്ഥിതിഗതികള്‍ പഠിച്ച് അപഗ്രഥിച്ച് പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാറിന് മുന്നില്‍ നിരത്താന്‍ പുതു തലമുറ രംഗത്തെത്തുന്നത് വലിയ കാര്യമാണ്. ഇത്തരം പ്രവര്‍ത്തികളില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന വിദ്യാര്‍ത്ഥികളേയും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ജൂറിയേയും സംഘാടകരേയും മന്ത്രി പ്രശംസിച്ചു.

ചടങ്ങില്‍ അസാപ്പ് സംസ്ഥാന കോ-ഓഡിനേറ്റര്‍ ടി.വി ഫ്രാന്‍സിസ്, റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് കണ്‍വീണര്‍ അബ്ദുള്‍ ജബ്ബാര്‍, പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ പി.വൈ സോളമന്‍, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ രാഹുല്‍ ബി. മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മന്ത്രി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാതൃകകളെക്കുറിച്ച് വിവിധ ടീമുകളുമായി സംവദിച്ചു.
മൂന്നു ദിവസമായി നടന്നുവരുന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍ സമാപിച്ചു.

വാശിയേറിയ മത്സരം നടന്ന നീണ്ട 36 മണിക്കൂറുകള്‍ക്ക് വിട. റവന്യൂ, സര്‍വേ, ദുരന്തനിവാരണം എന്നീ വിഷയങ്ങളില്‍ ഊന്നി മൂന്ന് ദിവസമായി പെരിയ ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് കോളേജില്‍ നടന്നുവന്ന റീബൂട്ട് കേരള ഹാക്കത്തോണിണ്‍ സമാപിച്ചു. 25 ടീമുകളിലായി 150 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ അമല്‍ ടോമും സംഘവും ഒന്നാം സ്ഥാനം നേടി. റവന്യൂ വകുപ്പിനായി നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാറ്റ് ലൈറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സൈറ്റാണ് ഡിസൈന്‍ ചെയ്തത്. ഈ സങ്കേതത്തിലൂടെ പൊതു ജനങ്ങള്‍ക്ക് പ്രശ്‌ന ബാധിത സ്ഥലങ്ങളുടെ ഫോട്ടോ സഹിതം ഉദ്യോഗസ്ഥരെ അറിയിക്കാന്‍ സാധിക്കുന്ന അവസരവും ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരത്തു നിന്നും എത്തിയ അജ്മല്‍ പി.ഫും സംഘവും രണ്ടാം രണ്ടാം സ്ഥാനം നേടി. കാട്ടുതീ മുന്‍കൂട്ടി അറിയാനും തീവ്രത കുറക്കാനുമുള്ള വെബ്‌സൈറ്റാണ് ഇവര്‍ തയ്യാറാക്കിയത്. ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ്, എന്‍.ജി.ഒകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് കൃത്യമായ രീതിയില്‍ ഉപയോഗിക്കാവുന്ന വെബ്‌സൈറ്റില്‍ കാറ്റിന്റെ ദിശ മനസ്സിലാക്കുന്നതിലൂടെ തീ ഏത് ഭാഗത്തേക്കാണ് പടരുക എന്നുള്ള വിവരങ്ങളും നല്‍കുന്നുണ്ട്.

രാജഗിരി എഞ്ചിനീയറിംഗ് ആന്‍ ടെക്‌നോളജി എറണാകുളത്തുനിന്നും എത്തിയ വിനയ് നാരായണനും സംഘവും മൂന്നാം സ്ഥാനം നേടി. വെള്ളപ്പൊക്കം നേരത്തേ തന്നെ മനസ്സിലാക്കാവുന്ന മെഷീന്‍ ലേണിങ് മാതൃകയാണ് ഇവര്‍ തയ്യാറാക്കിയത്. സര്‍ക്കാറിന്റെ കയ്യില്‍ നിന്നും ലഭിച്ച പഴയ വിവിരങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മാതൃകയില്‍ പുതിയ കാലാവസ്ഥാ വിവിരങ്ങള്‍ നല്‍കുന്ന മുറയ്ക്ക് മെഷീന്‍ വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്ന് ടീം അംഗങ്ങള്‍ പറയുന്നു. ക്ലാസ് റൂമുകളില്‍ പഠിച്ച തിയറികള്‍ക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളുടേയും സഹായത്തോടെ സമൂഹത്തിന് സഹായമാകുന്ന വിവിധ സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുന്നത്.


Keywords: Kasaragod, Kerala, News, Revenue Minister, College, Mobile Phone,  Revenue minister on New generation

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL