city-gold-ad-for-blogger
Aster MIMS 10/10/2023

മാതൃഭാഷ സമ്പൂര്‍ണമായും ഭരണഭാഷയാകുന്ന കാലം വിദൂരമല്ലെന്ന് റവന്യൂ മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 02.11.2019) മാതൃഭാഷ സമ്പൂര്‍ണമായും ഭരണഭാഷയാകുന്ന കാലം വിദൂരമല്ലെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഭരണഭാഷാ വാരം ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഭരിക്കപ്പെടുന്നവര്‍ക്ക് മാതൃഭാഷയില്‍ വിവരം ലഭിക്കുന്നത് വികസനത്തിന് കുതിപ്പേകും. നാടിനെ അറിയുന്നവര്‍ അധികാരസ്ഥാനങ്ങളിലെത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.കേരളം പിറന്ന് 63 വര്‍ഷം പിന്നിട്ടിട്ടും ഭരണഭാഷ മാതൃഭാഷയാകാത്തത്  ദൗര്‍ഭാഗ്യകരമാണ്. ഇനി അഞ്ചോ പത്തോ വര്‍ഷത്തിനകം ഭരണഭാഷ പൂര്‍ണമായും മാതൃഭാഷയിലാകും.

മാതൃഭാഷ സമ്പൂര്‍ണമായും ഭരണഭാഷയാകുന്ന കാലം വിദൂരമല്ലെന്ന് റവന്യൂ മന്ത്രി

ഇതര സംസ്ഥാനങ്ങളില്‍ ഭരണഭാഷ മാതൃഭാഷയായി മാറുന്ന പ്രവര്‍ത്തനം ദ്രുതഗതിയിലാണ്. കോടതി വ്യവഹാരങ്ങള്‍ ഉള്‍പ്പടെ മാതൃഭാഷയിലാകുന്ന കാലം അതിവിദൂരമല്ലെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരുമായും സുപ്രീം കോടതിയുമായുമുള്ള കത്തിടപാടുകളിലും ഫയലുകളിലും ആംഗലേയ ഭാഷ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.എന്നാല്‍ സാധാരണക്കാരന്‍ നിരന്തരം ബന്ധപ്പെടുന്ന വിഷയങ്ങളില്‍ ഭരണനിര്‍വഹണം മാതൃഭാഷയിലാകണമെന്ന് മന്ത്രി പറഞ്ഞു കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജീവനക്കാര്‍ ഏറ്റുചൊല്ലി.  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി.മാവേലിക്കൊരു കത്തെഴുതാം മത്സരത്തിന്റെ വിജയികള്‍ക്ക് സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മുസൂദനന്‍ സ്വാഗതവും തഹസില്‍ദാര്‍ എന്‍.മണിരാജ് നന്ദിയും പറഞ്ഞു.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Revenue Minister, Malayalam, Mini civil station, Mother tongue, Revenue minister on mother tongue

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL