city-gold-ad-for-blogger

കുമ്പള ആരിക്കാടിയില്‍ മണല്‍ പിടികൂടാനെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം

കുമ്പള: (www.kasargodvartha.com 26/07/2016) ആരിക്കാടിയില്‍ അനധികൃത മണല്‍ പിടികൂടാനെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. പരുക്കേറ്റ ബംബ്രാണ വില്ലേജ് അസിസ്റ്റന്റ് പള്ളിക്കര തൊട്ടിയിലെ എം വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് മൊഗ്രാലിലെ സെഡ് മുഹമ്മദ് എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആരിക്കാടി കടവിലാണ് സംഭവം. അനധികൃതമായി മണല്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്്‌ക്കെത്തിയതായിരുന്നു റവന്യൂ സംഘം. ഇതിനിടയില്‍ ഒരു സംഘം ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. ഇവര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.

കുമ്പള ആരിക്കാടിയില്‍ മണല്‍ പിടികൂടാനെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം

Keywords : Kumbala, Arikady, Sand, Attack, Injured, Hospital, Bambrani, Revenue employees assaulted by sand mafia. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia