city-gold-ad-for-blogger

Retailers Demand | കെട്ടിട വാടകയ്ക്ക് മേൽ ജിഎസ്‌ടി: കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപാരികൾ; കേന്ദ്ര-സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിമാർക്ക് നിവേദനം

retail footwear association demands withdrawal of 18 gst on
Representational image generated by Meta AI

● കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
● ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കും.

കാസർകോട്: (KasargodVartha) കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്‌ടി ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ഈ തീരുമാനം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര ജി.എസ്.ടി. കൗൺസിലിൻ്റെ തീരുമാനം പിൻവലിക്കണമെന്നും യോഗം കൂട്ടിക്കിച്ചേർത്തു.

ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

സംസ്ഥാന പ്രസിഡണ്ട് എം.എൽ. മുജീബ് റഹ് മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി, ട്രഷറർ ബിജു ഐശ്വര്യ, ഹുസൈൻ കുന്നകര (എറണാകുളം), ഹമീദ് ബാറക്ക (കാസർകോട്), റാഫി (കൊല്ലം), ജലിൽ (ആലപ്പുഴ), നാസർ (മലപ്പുറം), സവാദ് (കണ്ണൂർ), ഷംസുദ്ദീൻ (തൃശ്ശൂർ) എന്നിവർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

#GSTProtest #RetailerDemands #KeralaBusiness

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia