കുഡ്‌ലു വില്ലേജിലെ റീ സര്‍വേ റിക്കാര്‍ഡ് പരിശോധന തുടങ്ങി
Oct 4, 2014, 15:34 IST
എരിയാല്‍: (www.kasargodvartha.com 04.10.2014) കാസര്‍കോട് താലൂക്കിലെ കുഡ്‌ലു ഗ്രൂപ്പ് വില്ലേജില്‍പ്പെട്ട കുഡ്‌ലു വില്ലേജില്‍ റീ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി റിക്കാര്‍ഡ് പരിശോധന തുടങ്ങി.
ശനിയാഴ്ച രാവിലെ കുഡ്‌ലു വില്ലേജ് ഓഫീസിലാണ് ബന്ധപ്പെട്ട സര്‍വേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റിക്കാര്‍ഡ് പരിശോധന തുടങ്ങിയത്. വസ്തു ഉടമയുടെ ഒറിജിനല്‍ ആധാരങ്ങള്‍ കരട് റി സര്‍വേ രേഖകളുമായി ഒത്തു നോക്കുകയാണ് ചെയ്യുന്നത്. ഭൂ ഉടമയുടെ പേര്, സ്ഥലത്തിന്റെ അളവ് എന്നിവ സര്‍വേ രേഖകളില്‍ വെത്യാസം വന്നാല്‍ തിരുത്താന്‍ ഇതിലൂടെ അവസരം ലഭിക്കും.
ഈ വില്ലേജില്‍പ്പെട്ട വസ്തു ഉടമകള്‍ ബന്ധപ്പെട്ട രേഖകള്‍ റീ സര്‍വേ റിക്കാര്‍ഡുമായി ഒത്തുനോക്കുന്നതിനായി കുഡ്‌ലു വില്ലേജില്‍ എത്തിച്ചേരണമെന്ന് മഞ്ചേശ്വരം റീ സര്‍വേ സുപ്രണ്ട് അറിയിച്ചു.
കുഡ്‌ലു വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വില്ലേജ് ഓഫീസര്‍ കെ. ജയകുമാര്‍, ഹെഡ് സര്‍വ്വേയര്‍ എം. പീതാംബരന്‍, എസ്.വി.ഒ. എന്‍.കെ. ലോകേഷ്, സര്‍വ്വേയര്‍മാരായ വി.സുഭാഷ്, എസ്. ചന്ദ്രനായിക്, സി. ഷൈജു തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ മാസം 29 വരെ പരിശോധന തുടരും.