city-gold-ad-for-blogger

നഗരഹൃദയത്തില്‍ ഹോട്ടലുകാരുടെ വക കളളക്കുഴി

കുമ്പള: (www.kasargodvartha.com 27.08.2014) കുമ്പള നഗരഹൃദയത്തില്‍ ഹോട്ടലുകാരുടെ വക കളളക്കുഴി. ഏത് സമയവും ആളുകള്‍ക്ക് ഈ കള്ളക്കുഴിയില്‍ വീണ് അപകടം സംഭവിക്കാം. കുമ്പള ദേശീയ പാതയ്ക്ക് സമീപം കിംഗ് സര്‍ക്കിളിനടുത്താണ് യാത്രക്കാരെ മാടിവിളിക്കുന്ന രണ്ടാള്‍ താഴ്ചയുള്ള കള്ളക്കുഴി പ്രത്യക്ഷപ്പെട്ടത്.

ഹോട്ടലിന്റെ ഡ്രൈനേജിന് ഉണ്ടാക്കിയ മാലിന്യ ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് കള്ളക്കുഴി രൂപപ്പെട്ടത്. ദിവസവും ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും കടന്നു പോകുന്ന സ്ഥലത്താണ് കള്ളക്കുഴി ഉള്ളത്. ഡ്രൈനേജിന്റെ സ്ലാബ് പൊട്ടിയത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ മറ്റൊരു സ്ഥലത്തുനിന്നും ഒരു കഷ്ണം സ്ലാബുകൊണ്ടുവന്ന് കുഴി മൂടിവെച്ചിരിക്കുകയാണ്.


ഏതുസമയത്തും ആളുകള്‍ വീഴാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മരണംപോലും സംഭവിച്ചേക്കാം.
നഗരഹൃദയത്തില്‍ ഹോട്ടലുകാരുടെ വക കളളക്കുഴി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
പശുക്കിടാവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റ്

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia