കാണാതായ യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഡി ഐജിക്ക് നിര്‍ദ്ദേശം
Jun 20, 2012, 16:06 IST
![]() |
Reshma |
രേഷ്മ തിരോധാന കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് കാഞ്ഞങ്ങാട് ഡി വൈ എസ് പി എച്ച് മഞ്ചുനാഥാണ്. രേഷ്മയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എം സി രാമന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ ഹരജി പരിഗണിച്ചുകൊണ്ടാണ് യുവതിയെ കണ്ടെത്താന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചത്. 2010 മെയ് മുതലാണ് രേഷ്മയെ കാണാതായത്.
രേഷ്മയെ കണ്ടെത്താന്‍ രണ്ടുവര്‍ഷമായി പോലീസ് കിണഞ്ഞ് പരിശ്രമിച്ച് വരികയാണ്. യുവതിയെ കുറിച്ച് ഇപ്പോഴും യാതൊരുവിവരവുമില്ല.
Keywords: Reshma Missing case, Thayannur, Kasaragod