ഷബീബ് വീണത് പാളത്തിന് പടിഞ്ഞാറ് ഭാഗത്ത്; തെരച്ചില്‍ നടന്നത് കിഴക്ക് ഭാഗത്ത്
Oct 8, 2014, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) ട്രെയിന്‍ യാത്രയ്ക്കിടെ തെറിച്ചുവീണ് മരണപ്പെട്ട തളങ്കര കൊറക്കോട്ടെ ഷരീഫിന്റെ മകന്‍ ഷബീബിനെ (21) കണ്ടെത്താന്‍ പോലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞ് നടത്തിയ തെരച്ചില്‍ ഫലം കണ്ടത് പുലര്‍ച്ചെ 6.45 മണിയോടെ. ഷബീബ് പാളത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് വീണത്. എന്നാല്‍ പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയത് കിഴക്ക് ഭാഗത്തായിരുന്നു.
കുമ്പള പാലത്തിന്റെ ബീമിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. തളങ്കരയിലെ നൂറോളം യുവാക്കളും കുമ്പള ആരിക്കാടിയിലെ ക്ലബ് പ്രവര്‍ത്തകരും ജനറേറ്ററുകളും മറ്റും കൊണ്ടുവന്നാണ് തെരച്ചില്‍ നടത്തിയത്. ആദ്യം ആരിക്കാടിയില്‍ വെച്ച് ഷബീബ് വീണതെന്ന പ്രചരണം ഉണ്ടായതിനെ തുടര്‍ന്നാണ് ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയത്. പാളത്തിന്റെ ഇരുഭാഗവും കാട് പിടിച്ചനിലയിലായിരുന്നു. കാടുവെട്ടുന്ന യന്ത്രം കൊണ്ടുവന്നാണ് ഇവിടെ പുലരുവോളം തെരച്ചില്‍ നടന്നത്.
യുവാവ് പുഴയില്‍ വീണിട്ടുണ്ടാകുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും രാത്രിയായെന്ന കാരണം പറഞ്ഞ് ആദ്യം തെരച്ചിലിന് വിസമ്മതിച്ചിരുന്നു. പിന്നീട് മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖും മറ്റും ഇടപെട്ടപ്പോള്‍ ഫയര്‍ഫോഴ്‌സ് പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുമ്പള ആരിക്കാടിയിലെ യുവാക്കള്‍ എല്ലാം മറന്നാണ് തെരച്ചിലിനു വേണ്ടി രംഗത്തിറങ്ങിയത്. തളങ്കരയിലെ നാട്ടുകാര്‍ക്ക് എല്ലാ സഹായവും ഇവര്‍ ചെയ്തുകൊടുത്തു.
മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഷബീബ് ജീവിച്ചിരിപ്പുണ്ടാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇതിനിടയിലാണ് പാളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
പ്രാര്‍ത്ഥനകള്‍ക്കിടെ ഷബീബിന്റെ മൃതദേഹം കണ്ടെത്തി
കണ്ണീരോടെ ഷബീബിന് നാടിന്റെ യാത്രാ മൊഴി
Keywords : Death, Train, Kasaragod, Thalangara, Student, Police, Natives, Railway-track, Bridge, Shabeeb, Korakkod.
Advertisement: