ഐസിസ് ഭീകരാക്രമണ ഭീഷണി; കാസര്‍കോട്ടും ജാഗ്രതാ നിര്‍ദേശം
Jan 25, 2016, 16:52 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2016) രാജ്യത്ത് ഐസിസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം. ഇതേതുടര്‍ന്ന് റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കി.
കാസര്‍കോട് അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന കര്‍ണാടകയിലെ മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും ഐസിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന
ഏതാനും പേരെ പിടികൂടിയിരുന്നു. മംഗളൂരുവിന് അടുത്ത് നില്‍ക്കുന്ന ജില്ലയായതിനാലാണ് കാസര്‍കോട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ പോലീസ് പട്രോളിംങും കര്‍ശനമാക്കിയിട്ടുണ്ട്.
Keywords : Attack, Kasaragod, Railway Station, Bus stand, Police, ISIS, Republic day: Precautions in Kasargod, Republic day: Precautions in Kasargod.