city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ഇ ചന്ദ്രശേഖരന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.01.2017) രാജ്യത്തിന്റെ 68-ാം റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മന്ത്രി മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. പി കരുണാകരന്‍ എംപി, ജില്ലയിലെ എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍,  ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാപോലീസ്, വനിതാ പോലീസ്, സായുധ പോലീസ്, എക്‌സൈസ്, എന്‍സിസി സീനിയര്‍ ഡിവിഷന്‍ കാസര്‍കോട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, ജൂനിയര്‍ ഡിവിഷന്‍ എന്‍സിസി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിയ ജവഹര്‍ നവോദയ, കെ എ പി നാലാം ബറ്റാലിയന്‍ ബാന്‍ഡ് പാര്‍ട്ടി, ജിഎച്ച്എസ്എസ് കാസര്‍കോട്, ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എന്‍സിസി എയര്‍വിങ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജിവിഎച്ച്എസ്എസ് കുഞ്ചത്തൂര്‍, ജിഎച്ച്എസ്എസ് ബളാന്തോട്, ജിഎച്ച്എസ്എസ് ഉദിനൂര്‍, ജിഎച്ച്എസ്എസ് ചട്ടഞ്ചാല്‍, റെഡ്‌ക്രോസ് യൂണിറ്റ് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവ. ഹൈസ്‌കൂള്‍ സൗത്ത് ബല്ല, ജവഹര്‍ നവോദയ ബാന്‍ഡ് സെറ്റ്, സ്‌കൗട്ട്‌സ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗൈഡ്‌സ് വിഭാഗത്തില്‍  ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട്, ജവഹര്‍ നവോദയ വിദ്യാലയ, ജയ്മാത സ്‌കൂള്‍ ബാന്‍ഡ് സംഘം എന്നിവര്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ കെ വിശ്വനാഥന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി വി ഗംഗാധരന്‍ എന്നിവരാണ് പരേഡ് നയിച്ചത്.

 റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ഇ ചന്ദ്രശേഖരന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു

  
പരേഡില്‍ പോലീസ് വിഭാഗത്തില്‍ വനിതാ പോലീസ് കാസര്‍കോട്, എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ. കോളജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഭാഗത്തില്‍ ജവഹര്‍ നവോദയ വിദ്യാലയ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ബളാന്തോട്, റെഡ്‌ക്രോസ്സില്‍ ഗവ. എച്ച്എസ് ബല്ല എന്നിവരും  സമ്മാനാര്‍ഹരായി. വിജയികള്‍ക്ക് മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ദേശീയോദ്ഗ്രഥന ഉപന്യാസ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ചൈതന്യ സ്‌കൂള്‍ കുഡ്‌ലു അവതരിപ്പിച്ച യോഗ, പരവനടുക്കം മാതൃകാസഹവാസ വിദ്യാലയം അവതരിപ്പിച്ച മാര്‍ഗം കളി, കുമ്പള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ അവതരിപ്പിച്ച ദേശഭക്തിഗാനം എന്നിവയും അരങ്ങേറി.

എഡിഎം കെ അംബുജാക്ഷന്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഡിവൈഎസ്പിമാര്‍, വിവിധ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.


റിപ്പബ്ലിക് ദിനാഘോഷം: വടംവലി മത്സരം ആവേശമായി; പോലീസ് ടീം ജേതാക്കള്‍

വിദ്യാനഗര്‍: (www.kasargodvartha.com 26.01.2017)   റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ വടംവലി മത്സരം ജില്ലയില്‍ രാഷ്ട്രീയ വിഭാഗീയ മത മാത്സര്യങ്ങള്‍ പൊട്ടിച്ചെറിയുന്നതിനുളള സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകാത്മക വേദിയായി മാറി.

ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു നയിച്ച ഉദ്യോഗസ്ഥരുടെ ടീമും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ നയിച്ച ജില്ലാപോലീസ് ടീമും വ്യാപാരി വ്യവസായി യുവജന വിഭാഗവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ നയിച്ച ജനപ്രതിനിധികളും തമ്മിലാണ് മത്സരിച്ചത്. ആദ്യമത്സരത്തില്‍ ജില്ലാ പോലീസും രണ്ടാമത്തേതില്‍ വ്യാപാരി യുവജന വിഭാഗവും വിജയിച്ചു. ഫൈനലില്‍ വ്യാപാരി യുവജന വിഭാഗത്തെ തോല്‍പ്പിച്ചാണ് ജില്ലാ പോലീസ് കിരീടമണിഞ്ഞത്.

മത്സരം വീക്ഷിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും പി കരുണാകരന്‍ എംപി, എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

 റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ഇ ചന്ദ്രശേഖരന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു


Keywords: Kerala, kasaragod, Republic day celebrations, Vidya Nagar, Minister, E.Chandrashekharan-MLA, Police, P.Karunakaran-MP, Flag,  Pared, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia