city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദേശിക ഉല്‍പന്നങ്ങള്‍ അടിമകളാക്കി മാറ്റുന്നുവെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികളുടെ ദണ്ഡി യാത്ര

നെല്ലിക്കുന്ന്: (www.kasargodvartha.com 02.10.2014) ദൈനംദിനചര്യകളില്‍ പോലും വൈദേശികാധിപത്യം അപകടകരമായ കടന്നു കയറ്റം സൃഷ്ടിക്കുന്നുവെന്ന വേവലാതികളുമായി വിദ്യാര്‍ത്ഥികളുടെ പ്രതീകാത്മക ദണ്ഡി യാത്ര. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗാന്ധി ജയന്തി ദിനത്തില്‍ വേറിട്ട പരിപാടികള്‍ സംഘടിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റിയത്.

വെള്ളക്കാര്‍ ഉപ്പിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ചാണ് 1930 ല്‍ ഗാന്ധിജി 78 അനുയായികളോടൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്നും  ദണ്ഡിയിലേക്ക് യാത്രപോയത്. അവിടെ ഉപ്പ് കുറുക്കി ഗാന്ധിജിയും അനുയായികളും സിവില്‍ നിയമ ലംഘനം നടത്തി. എന്നാല്‍ ആധുനിക യുഗത്തില്‍ വെള്ളക്കാര്‍ക്ക് പകരം പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി വൈദേശിക ഉല്‍പന്നങ്ങളുടെ അടിമകളായി നാം മാറുകയാണ്. നമ്മുടെ പരിശുദ്ധമായ ജൈവവൈവിധ്യങ്ങളും സ്വദേശി ഉല്‍പന്നങ്ങളും നാം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശവുമായാണ് വിദ്യാര്‍ത്ഥികള്‍ ദണ്ഡി യാത്ര സംഘടിപ്പിച്ചത്. സ്‌കൂളില്‍ നിന്നും കാല്‍നടയായെത്തിയാണ് നെല്ലിക്കുന്ന് കടപ്പുറത്ത് പ്രതീകാത്മകമായി ഉപ്പ് കുറുക്കിയത്. എഴാം ക്ലാസ് വിദ്യാര്‍ത്ഥി മെഹറൂഫ് ഗാന്ധിജിയായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അനുസ്മരണ പരിപാടി സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം.സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.എം.മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, ഷാഫി എ.നെല്ലിക്കുന്ന്, ലത്തീഫ് പ്രസംഗിച്ചു. പ്രധാന അധ്യാപകന്‍ എ.കെ മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. സുബൈര്‍ പടപ്പില്‍, രിസാന സോള്‍ക്കര്‍, ജയറാണി, അധ്യാപകരായ ഗോപിനാഥന്‍, ജയശ്രീ, ശ്രീലേഖ, ദീപ്തി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia