city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവീകരിച്ച നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു; സമയം നീട്ടിയതിനാല്‍ വന്‍ ഗതാഗതക്കുരുക്ക്

കാസര്‍കോട്: (www.kasargodvartha.com 04.10.2019) തുടര്‍ച്ചയായുള്ള അപകടങ്ങള്‍ കാരണം തകരാറിലായ ഓള്‍ഡ് പ്രസ് ക്ലബ് ട്രാഫിക് സംവിധാനം സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ് പൂര്‍ണമായും ആധുനിക സംവിധാനത്തോടെ നവീകരിച്ചു. ടൈമര്‍, കാല്‍നടക്കാര്‍ക്ക് അലാറം ഏറ്റവും നൂതനമായ ഡി സിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ലൈറ്റുകള്‍, കൂടാതെ കറന്റ് പോയാലും പ്രവര്‍ത്തിക്കുന്ന ഇന്‍വെറ്റര്‍ സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍. ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് സുല്‍ത്താന്‍ ഗ്രൂപ്പ് ട്രാഫിക് സംവിധാനം നവീകരിച്ചത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് നിര്‍വ്വഹിച്ചു.

പത്ത് ലക്ഷം രൂപ മുടക്കിയാണ് 2010ല്‍ ആദ്യമായി സുല്‍ത്താന്‍ ഗ്രൂപ്പ് ട്രാഫിക് സംവിധാനം നിര്‍മ്മിച്ചത്. ഈ സംവിധാനം സംരക്ഷിക്കുന്നതിനായി രണ്ട് ലക്ഷം രൂപവരെ വര്‍ഷംതോറും ചിലവാക്കുന്നുണ്ടെന്ന് എം ഡി ഡോ. ടി എം അബ്ദുര്‍ റഊഫ് അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ സുല്‍ത്താന്‍ ഗ്രൂപ്പ് എം ഡി ഡോ. ടി എം അബ്ദുല്‍ റഊഫിനെ കേരള പോലീസിന്റെ അഭിനന്ദന മൊമന്റോ നല്‍കി ആദരിച്ചു. ട്രാഫിക് എസ് ഐ രഘൂത്തമന്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി വൈകുണ്ഠന്‍, ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു.

അതേസമയം ട്രാഫിക് സിഗ്നലിന്റെ സമയം നീട്ടി ക്രമീകരിച്ച് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഒന്നര മിനുട്ടോളമാണ് ഒരു പ്രാവശ്യം സിഗ്നലില്‍ വാഹനങ്ങളെ പിടിച്ചിടുന്നത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന ഭാഗത്തേക്കുള്ള സിഗ്നലിലാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്. ഇതുമൂലം ഓള്‍ഡ് പ്രസ്‌ക്ലബ് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെ വന്‍ ഗതാഗതക്കുരുക്കാണുണ്ടാകുന്നത്. ഇത് യാത്രക്കാരെ വലക്കുകയാണ്. സമയം നീട്ടിയത് മൂലം ഗതാഗതക്കുരുക്കുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും സിഗ്നലിന്റെ സമയം ക്രമീകരിച്ചത് മാറ്റാനായി സാങ്കേതിക വിദ്ഗദ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രണ്ട് ദിവസത്തിനകം സമയം മാറ്റി ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നവീകരിച്ച നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു; സമയം നീട്ടിയതിനാല്‍ വന്‍ ഗതാഗതക്കുരുക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, inauguration, Traffic-block, Repaired Traffic signal inaugurated
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia