പുത്തന്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് മറിച്ചുവില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Dec 12, 2014, 15:34 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2014) പുത്തന്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ സെക്കന്റ് ക്രോസ് രാജീവ് നഗറിലെ നയാസ് ഷെരീഫ് (25) ആണ് അറസ്റ്റിലായത്.
മടിക്കേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് കാറുകള്‍ വില്‍പ്പന നടത്തി വന്നത്. കേസില്‍ കാഞ്ഞങ്ങാട് ബല്ലാ ബീച്ചിലെ നൗഫല്‍, ചേരൂരിലെ എം സി കബീര്‍ എന്നിവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചെങ്കളയിലെ എസ് കെ അബ്ദുള്‍ ഖാദറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സംഘാംഗമായ നയാസ് ഷെരീഫിനെ വിദ്യാനഗര്‍ എസ് ഐ ഇ രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ട് നിന്നും വാടകയ്‌ക്കെടുക്കുന്ന കാറുകള്‍ മടിക്കേരിയിലെത്തിക്കുന്നത് നൗഫലാണ്.
അവിടെനിന്നും നയാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ കാറുകള്‍ വില്‍ക്കുകയാണ് പതിവ്. മൈസൂരില്‍ നിന്നും നയാസ് ഷെരിഫിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുമ്പോള്‍ പോലീസിനെ ഒരു സംഘം ആക്രമിക്കാന്‍ എത്തിയിരുന്നു. പോലീസ് ആണെന്നറിയിച്ചിട്ടും സംഘം പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ അറിയിച്ചു.
പോലീസ് ചീഫ് ഉടന്‍ മൈസൂര്‍ പോലീസ് സൂപ്രണ്ടുമായി ബന്ധപ്പെടുകയും മൈസൂര്‍ പോലീസ് സ്ഥലത്ത് കുതിച്ചെത്തി അക്രമികളെ തുരത്തിയശേഷം പ്രതിയെയും കൊണ്ട് കാസര്‍കോട് പോലീസ് മടങ്ങുകയായിരുന്നു. നയാസ് ഷെരിഫ് മൈസൂരില്‍ ഫര്‍ണ്ണിച്ചര്‍ കട നടത്തിവരുന്നുണ്ട്. ഇതിന്റെ മറവിലായിരുന്നു വാഹനങ്ങള്‍ മറിച്ച് വില്‍പന നടത്തി വന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Car, Accuse, Police, Vidya Nagar, Arrest, Madikkery.
Advertisement: