പുതുക്കിപ്പണിത കോട്ടൂര്‍ ബദര്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു
Jun 18, 2016, 10:30 IST
കോട്ടൂര്‍: (www.kasargodvartha.com 18.06.2016) പുതുക്കിപ്പണിത കോട്ടൂര്‍ ബദര്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. മുഡികര ഖാസിയും സമസ്തകേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും എസ് വൈ എസ് ജില്ലാ സെക്രട്ടറിയുമായ എം എ ഖാസിം മുസ്ലിയാര്‍ കുമ്പള ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളിയാഴ്ച 4.30 മണിയോടെ എം എ ഖാസിം മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വഖഫ് കര്‍മ്മവും നടന്നു. തുടര്‍ന്ന് പരിപാടിയില്‍ സംബന്ധിച്ചവര്‍ക്ക് സമൂഹ നോമ്പ് തുറയും പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.
ഇതിനോടനുബന്ധിച്ചുള്ള മതപ്രഭാഷണം ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തിയയതികളില്‍ നടത്തുമെന്ന് കോട്ടൂര്‍ ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി അറിയിച്ചു. രാത്രി ഏഴ് മണിക്ക് പരിപാടി ആരംഭിക്കും. ആഗസ്റ്റ് അഞ്ചിന് 'സോഷ്യല്‍ മീഡിയ പ്രവാചക വചനങ്ങളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി ഖലീല്‍ ഹുദവി അല്‍ മാലികിയും ആറ്, ഏഴ് ദിവസങ്ങളില്‍ 'വളരുന്ന ലോകം തളരുന്ന ധാര്‍മികത', 'കുടുംബ ജീവിതം ഇസ്ലാമില്‍' എന്നീ വിഷയങ്ങളെ ആസ്പദമാക്കി അല്‍ ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും.
Keywords: Kasaragod, Masjid, Inauguration, Kumbala, Kottur, Islam, Friday, Program, Religious Speech, Social Media.