ചക്രപാണി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുഖത്തട്ടില്‍ സ്ഥാപിക്കാനുള്ള ദാരുശില്‍പങ്ങളൊരുങ്ങുന്നു
May 14, 2016, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.05.2016) നവീകരണ കലശ മഹോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ശ്രീകോവിലിന്റ മുഖത്തട്ടില്‍ സ്ഥാപിക്കാനുള്ള ദേവി ദേവന്‍മാരുടെ ദാരുശില്‍പങ്ങളുടെ അവസാനവട്ട മിനുക്കുപണിയിലാണ് തൃക്കരിപ്പൂരിലെ ശില്‍പികളും കലാകാരന്‍മാരും.
മഹാവിഷ്ണു, ശിവന്‍, നരസിംഹമൂര്‍ത്തി എന്നിവരുടെ അര്‍ദ്ധ കായ ശില്ലങ്ങളാണ് തയ്യാറാക്കുന്നത്. ഇവ കൂടാതെ ശ്രീകോവിലിന്റെ നാലു ഭാഗത്തും ഉയര്‍ത്താനുള്ള മൂല വ്യാളവും തനിമ ചോരാതെ നിറം കൊടുത്തു തയ്യാറാക്കുന്നുണ്ട്. ശ്രീകോവിലിന്റെ മുന്‍ഭാഗത്തുള്ള ചവിട്ടുപടികള്‍ പിച്ചളപാകുന്ന ജോലികളും പൂര്‍ത്തിയായി വരുന്നു.
കലാകാരന്‍മാരും ശില്‍പികളുമായ പി വി ബാലന്‍, എം വി മനോജ്, നജേഷ് എന്നിവരാണ് ദാരുശില്‍പങ്ങള്‍ക്ക് പ്രകൃതിയുടെ നിറം നല്‍കുന്നത്. വലിയ തേക്കുമരത്തില്‍ തയ്യാറാക്കിയ ദാരുശില്‍പങ്ങള്‍ പരിയാരത്തെയും പിലിക്കോട്ടെയും ശില്‍പികള്‍ കൊത്തിയതാണ്. വലിയ ഒറ്റമരത്തിലാണ് ശില്‍പങ്ങള്‍ കൊത്തിയുണ്ടാക്കിയിട്ടുള്ളത്. മെയ് 28 മുതല്‍ ജൂണ്‍ 9 വരെ നടക്കുന്ന കലശപന്തലിന് നിര്‍മ്മാണ ജോലികളും മതിലിനു പുറത്തു നടക്കുന്നുണ്ട്.

Keywords: Kasaragod, Temple, Trikaripur, Mahotsavam, Sreekovil, Mahavishnu, Shivan, Narasimhamoorthy, Nature, Colour.