city-gold-ad-for-blogger

ബേക്കല്‍ പള്ളിക്കര ബീച്ച് ക്യാമ്പ് മുഖച്ഛായ മാറുന്നു; ക്യാമ്പിന്റെ നവീകരണവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു

ബേക്കല്‍: (www.kasargodvartha.com 02.08.2019) കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷ (കെടിഡിസി)ന്റെ ബേക്കല്‍ ബീച്ച് ക്യാമ്പിന്റെ നവീകരണവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ബേക്കല്‍ ബീച്ചില്‍ നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷത വഹിച്ചു..

ഇന്ന് ഏതൊരു നാടിന്റെയും വികസനത്തിന്റെ നാഴികക്കല്ലായി ടൂറിസം മാറിക്കഴിഞ്ഞെന്നും ടൂറിസം രംഗത്ത് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രാധാന്യം ചെറുതല്ലെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നതോടെ ടൂറിസം രംഗത്ത് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രാധാന്യം ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോട്ടേജുകള്‍ വരുന്നതോടെ സന്ദര്‍ശകരുടെ എണ്ണവും വര്‍ദ്ധിക്കും. കോട്ടേജുകളുടെ നിര്‍മാണം എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കും.

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ ചെലവില്‍ 10 പുതിയ കോട്ടേജുകളും അനുബന്ധ സൗകര്യങ്ങളുമാണ് പള്ളിക്കര ബീച്ചില്‍ ഒരുക്കുന്നത്. നിലവിലുള്ള ആറ് കോട്ടേജുകളുടെ നവീകരണവും നടക്കും. നീന്തല്‍ കുളം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ നിര്‍മാണവും ഇതോടൊപ്പം നടക്കും.

പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര, വൈസ് പ്രസിഡണ്ട് പി എം അബ്ദുല്‍ ലത്തീഫ്, വാര്‍ഡ് മെമ്പര്‍ എം ജി ആഇഷ, കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബാബു ഗോപിനാഥ്, കാസിം ഇരിക്കൂര്‍, കെടിഡിസി റീജണല്‍ മാനേജര്‍ പ്രദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹക്കീം കുന്നില്‍, കെ മണികണ്ഠന്‍, കെ ഇ എ ബക്കര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം എ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍ ബോര്‍ഡംഗം സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

ബേക്കല്‍ പള്ളിക്കര ബീച്ച് ക്യാമ്പ് മുഖച്ഛായ മാറുന്നു; ക്യാമ്പിന്റെ നവീകരണവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു

ബേക്കല്‍ പള്ളിക്കര ബീച്ച് ക്യാമ്പ് മുഖച്ഛായ മാറുന്നു; ക്യാമ്പിന്റെ നവീകരണവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു

ബേക്കല്‍ പള്ളിക്കര ബീച്ച് ക്യാമ്പ് മുഖച്ഛായ മാറുന്നു; ക്യാമ്പിന്റെ നവീകരണവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു

Keywords:  Kerala, kasaragod, Bekal, inauguration, camp, Tourism, Renovation of Bekal Pallikkara Beach camp and the construction of new cottages were started

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia